Chapter Title : രുദ്രപ്രതാപം 13 [Jhon Clinton]
കൂടി ഇവിടെ നിന്നാൽ സംഭവം വേറെ ലെവലിലേക്ക് പോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
അതുകൊണ്ട് ഞാൻ അർച്ചനയുടെ കൈ പിടിച്ച് അവിടെ നിന്ന് മാറ്റി.
"മതി ചേച്ചി... ഒന്നും പറ്റിയില്ലല്ലോ."
പിന്നെ ആ പയ്യന്മാരെ നോക്കി ഞാൻ ചിരിച്ചു.
"സാരമില്ല... നിങ്ങൾ പൊയ്ക്കോ."
അവർ ആശ്വാസത്തോടെ തലകുലുക്കി തിരികെ ഗ്രൗണ്ടിലേക്ക് ഓടി.
അങ്ങനെ ഞങ്ങൾ വീണ്ടും നടന്നു.
ഒടുവിൽ ആ വലിയ മാവിന്റെ അടുത്തെത്തി.
മരത്തിന്റെ കട്ടിയുള്ള നിഴൽ പാടത്തിന്റെ നടുവിൽ ഒരു ചെറിയ ലോകം പോലെ പരന്നുകിടക്കുകയായിരുന്നു.
ഞാൻ നേരെ ചെന്ന് അതിന്റെ തണലിൽ ഇരുന്നു.
തണുത്ത കാറ്റ് മുഖത്തേക്ക് വീശിയപ്പോൾ ശരീരമാകെ ഒരു സുഖം പടർന്നു.
ഞങ്ങൾ എല്ലാവരും കുറെ നേരം അവിടെ തന്നെ ഇരുന്നു ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു…മായ യും ദിവ്യയും എന്നിലേക്ക് ചേർന്നാണ് ഇരിക്കുന്നത്…
ചേച്ചിമാർ മീനുവിനെ കളിപ്പിച്ചു കൊണ്ടിരിക്കുകയാണ്…
എന്റെ ഇരുത്തം കണ്ട അശ്വതി നേരെ എന്റെ അടുത്തേക്ക് നടന്നു വന്നു എന്നിട്ട് എന്റെ ഒരു വശത്തു വന്നിരുന്നു…
പതിയെ സമയം കടന്നു പോയി
തിരിച്ചു വീട്ടിൽ എത്തിയപ്പോൾ എന്നെത്തെയും പോലെ ഇരുട്ടിയിരുന്നു…പക്ഷെ ഇപ്രാവശ്യം അമ്മ വീട്ടിൽ ഉള്ളത് കൊണ്ടു നല്ല ആട്ടു കേട്ട്…
എന്തായാലും ഒരു വിധത്തിൽ ഞങ്ങൾ അകത്തു കയറി…
പിന്നെ വീടിനു അകത്തു ചിരിയും കളിയും എല്ലാം നിറഞ്ഞു…സമയം കടന്നു പോയി…
കണ്ണിൽ ഉറക്കം തടിച്ചു കയറി വന്നപ്പോൾ ഞാൻ നേരെ എന്റെ മുറിയിലേക്ക് നടന്നു…പോകുന്ന വഴിക്ക് അമ്മ എനിക്ക് കഴിക്കാനുള്ള മരുന്ന് തന്നു…
അല്ല ഇന്ന് മായ എവിടെ…
മരുന്ന് വാങ്ങി കഴിച്ചു തിരിഞ്ഞു പോവുന്നതിനു
💬 Comments
View all comments