Chapter Title : രുദ്രപ്രതാപം 13 [Jhon Clinton]
ബോഡി ആയി പ്രതികരിക്കുന്നില്ല…
പിന്നെ പഴയ സ്ഥലങ്ങളും ആളുകളേം എല്ലാം കാണുമ്പോ…ചിലപ്പോ മെമ്മറി തിരിച്ചു വരാം…എന്നൊരു സാധ്യത ഉണ്ട് എന്നെ അവർ പറഞ്ഞോളു…”
അവൾ അതും പറഞ്ഞു തീർത്തു പൊട്ടി കരയാൻ തുടങ്ങി…
ഞാൻ എന്നെ കൊണ്ടാവുന്ന പോലെ അവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു…കുറച്ചു നേരം കഴകഴിഞ്ഞപ്പോൾ ആ കരച്ചിലിന് ഒരു വിശ്രമം കിട്ടി…അങ്ങനെ അവൾ ഫോൺ വച്ചു…
നേരെ ബെഡിലേക്ക് ഞാൻ പോയി ഇരുന്നു…മനസ്സ് മൊത്തത്തിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു…
എല്ലാം ഞാനും അവനുമായി ഉണ്ടായിരുന്ന ഓർമ്മകൾ ആയിരുന്നു…
അറിയാതെ വീണ്ടും കണ്ണുകൾ നിറഞ്ഞു തുടങി…
“എന്താ മാഷേ ഇവിടെ തന്നെ ഇരിക്കുന്നെ…ഭക്ഷണം കഴിക്കാൻ ഒന്നും വരുന്നില്ലേ”
മുറിയിലേക്ക് കയറി വന്ന മായ ആണ് അത്…
എന്റെ മുഖത്തെ സങ്കടം അവൾക്ക് പെട്ടെന്ന് മനസ്സിലായി…
ഞാൻ കണ്ണുകൾ തുടച്ചു അപ്പോഴേക്കും അവൾ എന്റെ അരികിൽ എത്തിയിരുന്നു…
“എന്താ അഭി എന്ത് പറ്റി…എന്താ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നെ..”
ഞാൻ മുഖത്തൊരു ചിരി വരുത്തി…
“ഒന്നുല്ലെടി… കണ്ണിൽ എന്തൊ പോയി…..”
ഞാൻ താഴേക്കു നോക്കി ഇരുന്നു കണ്ണ് തുടച്ചു
പെട്ടെന്ന് അവളുടെ വിരലുകൾ എന്റെ താടിയിൽ തൊട്ടു…എന്നിട്ട് എന്റെ മുഖം പതിയെ ഉയർത്തി…
അവളുടെ കണ്ണുകൾ എന്നിൽ ഒന്ന് കോർത്തു നിന്നു
“നമ്മൾ തമ്മിൽ കുറച്ചു ദിവസത്തെ പരിജയം മാത്രമേ ഉള്ളെങ്കിലും…നിന്റെ മുഖം ഒന്ന് വാടിയാൽ എനിക്ക് മനസ്സിലാവും ”
അവൾ വിരലുകൾ എന്റെ കവിളിലൂടെ തലോടി…
“എന്നോട് പറയാൻ പാട്ടുന്നതാണേൽ പറ അഭി
..”
അവളുടെ സൗമ്യ മായ ശബ്ദത്തിലുള്ള ആ വാക്കുകൾ എന്നെ പെട്ടെന്ന് അലിയിച്ചു കളഞ്ഞു…
ഞാൻ എന്റെ
💬 Comments
View all comments