0%

Chapter Title : രുദ്രപ്രതാപം 13 [Jhon Clinton]

Author : Jhon Clinton Read All Parts 42.6K

മുഖം അവളുടെ വയറിനോട് ചേർത്ത് വച്ചു…എന്നിട്ട് രണ്ടു കൈകൊണ്ടും അവളെ എന്നിലേക്കു ചേർത്ത് പിടിച്ചു…ഉള്ളിലെ സങ്കടം എല്ലാം പതിയെ കനം കുറയുന്ന പോലെ എനിക്ക് തോന്നി …

അവൾ വിരലുകൾ കൊണ്ടു പതിയെ എന്റെ മുടികളിൽ തലോടികൊണ്ടിരുന്നു…എന്നിട്ട് നേരെ എന്റെ ഒരു വശത്തായി ബെഡിൽ ഇരുന്നു…

ആ മുറിയിലെ ശാന്തതയിൽ എന്റെ ഏങ്ങൾ മാത്രം പതിയെ മുഴങ്ങി…

ഞാൻ എബിന്റെ കാര്യം അവളോട്‌ മുഴുവൻ  പറഞ്ഞു കൊടുത്തു…അതെല്ലാം വളരെ ശ്രെദ്ധയോടെ അവൾ കേട്ടിരുന്നു…

എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം അവൾ എന്റെ മുഖം അവളുടെ മാറിലേക്ക് ചേർത്ത് വച്ചു…എന്നിട്ട് എന്നെ പതിയെ തലോടി സമാധാനിപ്പിച്ചു കൊണ്ടിരുന്നു…

എത്ര നേരം ഞാൻ അങ്ങനെ തന്നെ ഇരുന്നു എന്നറിയില്ല…എന്തൊ മനസ്സിന് ഇപ്പോൾ അവളുടെ ഈ സാമീബ്യം ഒരുപാട് സമാധാനം നൽകുന്ന പോലെ…

“അഭി വാ എഴുന്നേക്ക് ഭക്ഷണം കഴിക്കേണ്ടെ?…”

അവൾ എന്റെ മുഖം ഒന്ന് അവളിൽ നിന്നും ഉയർത്തി കൊണ്ടു പറഞ്ഞു…

“എനിക്കിപ്പോ വേണ്ടെടി…വിശപ്പില്ല”

ഞാൻ അത് പറഞ്ഞെങ്കിലും അവൾ വിടാൻ ഉള്ള ഉദ്ദേശം ഇല്ലായിരുന്നു…

“അതൊന്നും പറഞ്ഞ പറ്റില്ല മരുന്ന് കഴിക്കാൻ ഉള്ളതാ…വേഗം എണീറ്റെ…”

അതും പറഞ്ഞു അവൾ എന്നെ വലിച്ചു എഴുന്നേൽപ്പിച്ചു…

അവൾ എന്നെയും കൊണ്ടു ഹാളിലേക്ക് നടന്നു…അവിടെ ദിവ്യയും അശ്വതിയും ഉണ്ടായിരുന്നു അവരും ഭക്ഷണം കഴിക്കുവാണ്…

ഞാൻ അവർക്ക് എതിരായി ടേബിളിന്റെ ഒരു വശത്തു ചെന്നിരുന്നു…

എന്റെ മുഖത്തെ വാട്ടം അവർ ശ്രെദ്ധിക്കാതിരിക്കാൻ ഞാൻ പരമാവതി ശ്രമിച്ചു…

അപ്പോഴേക്കും അമ്മ ഫുടൊക്കെ എനിക്ക് വിളമ്പി തന്നിരുന്നു…ഞാൻ അത് കഴിക്കാൻ തുടങ്ങി…

കുറച്ചു കഴിഞ്ഞപ്പോൾ മായയ്യും ഒരു

💬 Comments

View all comments