0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

മുഖത്തേക്ക് കണ്ണുകൾ പതിഞ്ഞ നിമിഷം തന്നെ അവളുടെ ശരീരമാകെ ഒരു തണുത്ത വിറയൽ പടർന്നു. തലച്ചോർ മരവിച്ചതുപോലെ അവൾ അനങ്ങാതെ നിന്നു.

ആ കണ്ണുകൾ...

രക്തച്ചുവപ്പ് പടർന്ന ആ നോട്ടം...

ഒരിക്കൽ പോലും മറക്കാൻ കഴിയാതെ അവളുടെ മനസ്സിന്റെ ഏറ്റവും ഇരുണ്ട കോണിൽ പതിഞ്ഞുകിടന്ന അതേ നോട്ടം...

അടുത്ത നിമിഷം, അവളുടെ ഹൃദയമിടിപ്പ് ക്രമം തെറ്റി.

മനസ്സ് നിയന്ത്രണം വിട്ട് മൂന്ന് വർഷങ്ങൾ പിന്നിലേക്ക് കുതിച്ചു...

താൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ആ ഇരുണ്ട ഓർമകളിലേക്കായിരുന്നു  അവളുടെ ഓർമകൾ ചെന്നെത്തിയത്...

കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി.

"ഇനിയൊരിക്കലും... അവനെ ആ രൂപത്തിൽ കാണേണ്ടി വരരുതേ..."

വർഷങ്ങളായി ഓരോ ദിവസവും മനസ്സിൽ ഉരുവിട്ടിരുന്ന ആ പ്രാർത്ഥനയ്ക്ക്, വിധി വീണ്ടും ചെവികൊടുത്തില്ല.

മറുവശത്ത്...

കൈകാലുകൾ നിയന്ത്രണം വിട്ട് വിറച്ചുകൊണ്ട്, ഒരു പ്രതിമയെപ്പോലെ അനങ്ങാനാവാതെ നിൽക്കുകയായിരുന്നു പവിത്രൻ.

അൽപസമയം മുമ്പ് വരെ ശരീരത്തിൽ തിളച്ചോടിയിരുന്ന കള്ളിന്റെയും കഞ്ചാവിന്റെയും ലഹരി എപ്പോഴോ അപ്രത്യക്ഷമായിരുന്നു.

ആ മൃഗീയ രൂപത്തിന്റെ മുന്നിൽ എന്തു ചെയ്യണം എന്നറിയാതെ അവൻ പതറി നിന്നു...

കഴുത്തിൽ അമർത്തിപ്പിടിച്ചിരുന്ന കത്തി പവിത്രൻ പിൻവലിച്ചതും മായ ശക്തിയായി കിതച്ചുകൊണ്ട് നിലത്തേക്ക് വീണിരുന്നു.

ജീവന് വേണ്ടി വായുവിനെ വലിച്ചുകുടിച്ചുകൊണ്ട് അവൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് കഴുത്തിൽ പരതി.

അൽപനിമിഷങ്ങൾക്കുശേഷം അവളുടെ കണ്ണുകൾ പതിയെ അഭിയുടെ നേരെ തിരിഞ്ഞു...

പക്ഷേ...

അവൾ ഇന്നുവരെ സ്നേഹിച്ച, ഹൃദയത്തോട് ചേർത്തുവച്ചിരുന്ന തന്റെ പ്രിയതമനെയല്ല അവിടെ കണ്ടത്.

രക്തത്തിൽ കുളിച്ച്, വെറിയാൽ ജ്വലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന ആ രൂപം...

അങ്ങനെയൊരു അഭിയെ അവൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.

ഭയവും ഞെട്ടലും കലർന്ന

💬 Comments

View all comments