0%

Chapter Title : രുദ്രപ്രതാപം 17 [Jhon Clinton]

Author : Jhon Clinton Read All Parts 38.5K

എന്നാലും എങ്ങനെ ഞാൻ അത്രം പേരെ ഒക്കെ... ഓർക്കുമ്പോ തന്നെ വല്ലാത്തൊരു തരിപ്പ് തോനുന്നു...ഇനി അമ്മ ചുമ്മാ പറഞ്ഞതാണോ.. ഏയ് ആവാൻ വഴിയില്ല...പിന്നെ ഇടക്കെടേക്കു എന്റെ കണ്ട്രോളും പോന്നതല്ലേ...

ഇനി ഇപ്പൊ എനിക്ക് ബോധം ഉണ്ടങ്കി തന്നെ ഞാൻ ആ നായിന്റെ മോനെ തല്ലി കൊന്നേനെ.അങ്ങനത്തെ തന്തയില്ലായ്മ അല്ലെ ആ മൈരൻ ചെയ്തേ.പക്ഷെ ഇതൊന്നും ഞാൻ

ചെയ്തത് അല്ലല്ലോ എന്നുള്ളത് ആണ് ഒരു വിഷമം...

എല്ലാവരും ഒന്ന് ശാന്തം ആവട്ടെ എന്നിട്ട് വേണം അന്ന് എന്താ ഉണ്ടായേ എന്ന്‌ ചോദിച്ചറിയാൻ.. എന്തെക്കെയോ തലയിൽ കണക്കു കൂട്ടി ബാത്രൂം ലക്ഷ്യം ആക്കി നടന്നപ്പോ ആണ് കണ്ണാടിയുടെ മുന്നിലൂടെ മാറിയപ്പോ എന്തൊ പന്തികേടു തോന്നിയത്...

പതിയെ ഞാൻ തിരിഞ്ഞു കണ്ണാടിയിലേക്ക് ഒന്ന് എത്തി നോക്കിയപ്പോ.... 😳

എന്റെ കണ്ണുകൾ ചുവന്ന നിറം പടർന്നു പിടിച്ചു  നിക്കുന്നു അതിൽ നിന്നും ചെറിയ ഒരു ചുവപ്പ് വെളിച്ചവും തിളങ്ങി നിക്കുന്നുമുണ്ട്...

പിന്നെ ആണ് ഞാൻ മുഖം ശ്രേദ്ധിച്ചത്...എന്തൊ വല്ലാത്ത മാറ്റം..ഞാൻ വിരലുകൾ മുഖത്തൂടെ ഓടിച്ചു.. നല്ല അടിപൊളി മിനുസം. മുഖത്തുണ്ടായിരുന്ന ചെറിയ പാടുകളും മറ്റും മാഞ്ഞു പോയിട്ടുണ്ട്...

Jewline ഒക്കെ എടുത്തു കാണിക്കുന്ന താടി..

സാധാരണ ഇങ്ങനെ ഒക്കെ ഒരാൾക്ക് ഉണ്ടായ ആള് ആദ്യം ചിലപ്പോ സന്തോഷിക്കുമായിരിക്കും... പക്ഷെ എന്റെ അവസ്ഥ അങ്ങനെ ആയിരുന്നില്ല തലച്ചോറിൽ വല്ലാത്തൊരു പേടി ആണ് വന്നത്...

ഞാൻ ഇതൊക്കെ തോന്നൽ ആണെന്ന് കരുതി കണ്ണൊന്നു കൂടി തിരുമ്മി...തോന്നൽ അല്ല... സത്യം തന്നെയാ...

പിന്നെ ആണ് ഞാൻ എന്റെ ബോഡി ശ്രെദ്ധിക്കുന്നത്...

ആആആആആആആ......

അറിയാതെ ഒന്ന് അലറി... പേടിച്ചിട്ടാ...

💬 Comments

View all comments