Chapter Title : രുദ്രപ്രതാപം 19 [JHON CLINTON]
തോളുകളും കരുത്തുറ്റ കൈകളും. യൂണിഫോമിനുള്ളിലും അവന്റെ ശരീരത്തിലെ മസിലുകൾ വലിഞ്ഞു മുറുകി നിന്നു.
ഗൗരവം നിറഞ്ഞ മുഖം. കട്ടിയുള്ള പുരികങ്ങൾക്കു താഴെ മൂർച്ച കൂടിയ കറുത്ത കണ്ണുകൾ. കറുത്ത മുടിനാരുകൾ മുകളിലേക്ക് ഒതുക്കി വച്ചിട്ടുണ്ട്. കവിളുകളും താടിയും വൃത്തിയായി ഷേവ് ചെയ്തിട്ടുണ്ട്.പിന്നെ മുഖത്ത് മിന്നി നിൽക്കുന്ന കറുത്ത കട്ടിയുള്ള മീശയും. മീശയുടെ ഇരുവശങ്ങളും ചുണ്ടിന്റെ ചേർത്ത് ചെറുതായി ഷേപ്പ് ചെയ്തു വച്ചിട്ടുണ്ട്.
“അവന് എങ്ങനെയുണ്ട്...?” അരുൺ ചോദിച്ചു...
“ഒന്നും പറഞ്ഞിട്ടില്ലടാ കുറച്ചുനേരം ആയി..ഡോക്ടർ അകത്തു കയറിയിട്ട്...”
“മ്മ്....”
“നീയാ പിള്ളേരുടെ കാര്യം അന്വേഷിച്ചോ...?”
“ഞാൻ അവിടുന്ന് തന്നെയാണ് വരുന്നത്... അവന്മാരുടെ അവസ്ഥ ഇച്ചിരി ക്രിട്ടിക്കൽ ആണ്.. ഒരെണ്ണത്തിനും ഇതുവരെ ബോധം വന്നിട്ടില്ല... എല്ലാത്തിന്റെയും കയ്യും കാലും ഒക്കെ ഒടിഞ്ഞിട്ടുണ്ട്...”
“ഈശ്വരാ....”
“പിന്നെ അഭിയുടെ ഒരു വീഡിയോ ഇൻറർനെറ്റിൽ വന്നിട്ടുണ്ട്.അതിൽ അവൻ തന്നെയാണ ഇതൊക്കെ ചെയ്തതെന്ന് കൃത്യമായി മനസ്സിലാവുന്നുണ്ട്.അതുകൊണ്ട് അവന് നേരെ കേസ് വരാം...”
പുറകിൽ ഏതെല്ലാം കേട്ടുകൊണ്ടിരുന്ന സുനിത ഒന്നുകൂടി ഉറക്കെ വിതുമ്പാൻ തുടങ്ങി...
“ചേച്ചി ഒന്നു ഇങ്ങനെ കരയാതിരിക്ക്... ഞങ്ങളൊക്കെ ഇവിടെയില്ലേ അവനൊന്നും വരില്ല...”
ഉള്ളിലെ ഭയം മറച്ചുവച്ച് അരുൺ സുനിതയെ നോക്കി പറഞ്ഞു.
ICU വിൻ്റെ വാതിൽ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നു.വെള്ള കോട്ട് ധരിച്ച് ഒരു 30,40 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ ആയിരുന്നു അവർ.എല്ലാവരും പെട്ടെന്ന് എണീറ്റ് അവർക്ക് ചുറ്റുമായി പൊതിഞ്ഞു നിന്നു.
“He is stable right now ... കൂടുതൽ ആയൊന്നും പറയാറായിട്ടില്ല... തലയ്ക്ക് പുറകിൽ കാര്യമായിട്ടുള്ള പരിക്കുകൾ ഉണ്ട് അതുകൊണ്ട് തന്നെ ബോധം ഇതുവരെ തെളിഞ്ഞിട്ടില്ല...”
അതും പറഞ്ഞുകൊണ്ട് അവർ അവിടെ നിന്നും നടന്നു നീങ്ങി... ആ വരാന്തയിൽ വീണ്ടും വല്ലാത്തൊരു വേദനിപ്പിക്കുന്ന അന്തരീക്ഷം കെട്ടിപ്പടരാൻ തുടങ്ങി...
എന്ത് ചെയ്യണമെന്ന് അറിയാതെ അരുൺ ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നടന്നു. രാജീവൻ ആകട്ടെ തളർന്നു അവിടെയുണ്ടായിരുന്നു ഇരുമ്പിന്റെ ചെയറിൽ തലയ്ക്ക് കൈവെച്ചിരുന്നു...
മണിക്കൂറുകൾ കടന്നുപോയി...
**************************
അശ്വതിയെ രാജീവൻ അർച്ചന യോടൊപ്പം വീട്ടിലേക്ക് അയച്ചു... അവൾ പോകാൻ ഒട്ടും കൂട്ടായില്ല എങ്കിലും രാജീവന്റെ നിർബന്ധത്തിനു വഴങ്ങി അവൾ വീട്ടിലേക്ക് തിരിച്ചു...
💬 Comments
View all comments