0%

Chapter Title : രുദ്രപ്രതാപം 20 [JHON CLINTON]

Author : Jhon Clinton Read All Parts 51.5K

ഒരു ഓണം...

പിന്നെ ഒരു ട്രിപ്പ്‌...

അത് കഴിഞ്ഞു ഒരു പനി...

ഇതൊക്കെ കൊണ്ടാ ഞായറാഴ്ച ഇടാൻ പറ്റാഞ്ഞേ sorry guys. 😮‍💨

---------------------------------------------------------------------

ആകാശം പൊട്ടികരയുന്ന പോലെ ശക്തിയായി മഴ പെയ്തിറങ്ങി..ഇപ്പൊ മേഘങ്ങൾ ഒക്കെ നന്നായി കറുത്തിട്ടുണ്ട്.എന്റെ അവസ്ഥ പോലെ... ദിവ്യ കാറിന്റെ ആക്സിലേറ്ററിൽ ചവിട്ടി നിൽക്കുവാണെന്ന് തോന്നുന്നു. വണ്ടി പറക്കുവാണ്..

ആ മുഖം കണ്ടാൽ അറിയാം എന്നെ ഇപ്പോൾ തല്ലിക്കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെന്ന് പക്ഷേ കടിച്ചുപിടിച്ചിരിക്കുകയാണ്... പുറകിൽ ഇരുന്നവരുടെ അവസ്ഥയും അതുതന്നെയാണ് എല്ലാവരും വായ പശ വെച്ച് ഒട്ടിച്ച പോലെ അടച്ചുപിടിച്ച് ഇരിക്കുവാണ്.. കാറിനകത്ത് ആണെങ്കിൽ വല്ല ചത്ത വീടിൻറെ അവസ്ഥയായിരുന്നു....

പോകുന്ന സ്പീഡ് അത്യാവശ്യം നല്ല രീതിയിൽ തന്നെ കൂടുതലായിരുന്നു. വളവും തിരിവുമൊക്കെ ഒരു പൊടിപോലും ബ്രേക്ക് ചവിട്ടാതെ തിരിക്കുവാണ് കുരിപ്പ്...അതൊന്നു വായ തുറന്ന് അവളോട് പറയാം എന്ന് വിചാരിച്ചാലോ എൻറെ മോന്തയുടെ ഷേപ്പ് മാറ്റും പുള്ളി...

ഒന്നാമത് പൊളിഞ്ഞ് പണ്ടാറടങ്ങിയിരിക്കല്ലേ... എന്നാത്തിനാണാവോ ആ പണ്ടാരക്കാലൻ മേപ്പാട് അവിടുന്നു തന്നെ അത് ചോദിച്ചത് അത് അത്രയും പേരുടെ മുന്നിൽ...എന്നെ ഒറ്റയ്ക്ക് വിളിച്ചു ചോദിച്ചാ മതിയായിരുന്നില്ലേ അങ്ങേർക്ക്... അല്ല എന്നോട് ചോദിച്ചിട്ട് എന്താ എനിക്ക് അറിയാവുന്നത് ദിവ്യയുടെ കാര്യമാണ്...

ബാക്കിയൊക്കെ ഞാൻ എപ്പോ ചെയ്തു...

മുമ്പ് അശ്വതി പറഞ്ഞത് വച്ച് നോക്കുമ്പോൾ അവൾ എന്നോട് തെറ്റി നടന്നത് ചിലപ്പോ ഇതിൻറെ പേരിൽ ആയിരിക്കും... എന്നാലും ഞാൻ അവളെയും ... ശേ...

ഞാൻ എൻറെ വീട്ടുകാരുടെ മുഖത്തിനി എങ്ങനെ നോക്കും... അല്ല അതിൻറെ ആവശ്യം വരില്ലല്ലോ അല്ലേ... വീട്ടിൽ എത്തിയ ഉടനെ അച്ഛനും അമ്മയും

💬 Comments

View all comments