0%

Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]

Author : Jhon Clinton Read All Parts 331.3K

ഓഹ് എന്താ ആ മുഖം.കണ്ടാൽ അറിയാം എന്നെ കയ്യിൽ കിട്ടിയ തല്ലി പിണ്ഡം ആകുമെന്ന്.ആകെ മായ ഉള്ളതാണ് ഒരു ധൈര്യം... ഭാര്യയുടെ മുന്നില് വച്ചു ഒന്നും ചെയ്യില്ലല്ലോ...

അമ്മ മുറിക്ക് അകത്തേക്ക് കയറി വന്നു. കയ്യിൽ ഒരു ബോട്ടിൽ ഉണ്ട് മറ്റേ കയ്യിൽ ഒരു ഷീറ്റും .അല്ല ഇനി ഇതെന്താ. വല്ല അരീഷ്ടം ആണോ...?

”മോളെ മായേ നീ ഇന്ന് അപ്പുവിന്റെ കൂടെ കിടന്നോ...“

”അല്ല... അമ്മേ അത്..“

”എന്നെകൊണ്ട് വീണ്ടും പറയിപ്പിക്കല്ലേ മോളെ...“

അത് കേട്ടതും അവളുടെ കാറ്റുപോയി.അമ്മയെ ആദ്യം ആയ ഇങ്ങനെ അവള് കാണുന്നെ..

”അഭിയേട്ട goodnight...“

എന്നും പറഞ്ഞു അവൾ റൂമിനു വെളിയിലേക്ക് ഇറങ്ങി ഒറ്റ പോക്ക്...പെട്ടു...

കുരിപ്പ് തേച്ചല്ലോ ഭഗവാനെ...

മുറിയിൽ രക്തം കുടിക്കാൻ നിൽക്കുന്ന രാക്ഷ്‌സി കണക്കു അമ്മയും. മുൻപിൽ ആട്ടിൻകുട്ടിയെ പോലെ

വിറച്ചു നിക്കുന്ന ഞാനും...

ശുഭം...

---------------------------------------------------------------------

കയ്യും കാലുമെല്ലാം കിടന്ന് വിറയ്ക്കാൻ തുടങ്ങി. അമ്മയുടെ ആ നോട്ടം എന്റെ ശ്വാസം വരെ നിലപ്പിച്ചു കളഞ്ഞു. ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി നിൽക്കുവാണ്. ആ കണ്ണുകളിൽ നല്ല പൊള്ളുന്ന ദേഷ്യം ഉണ്ട്..

എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നേൽ കുറച്ചെങ്കിലും ആശ്വാസമായേനെ.വഴക്കെങ്കിലും . ഇതൊരു മാതിരി. ആ നിശ്ശബ്ദത തന്നെയാണ് എന്നെ കൂടുതൽ പേടിപ്പിച്ചത്. തൊണ്ട വരണ്ടുപോയി. എന്തെങ്കിലും പറയണമെന്ന് തോന്നിയെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല.ഞങ്ങൾക്ക് ഇടയിൽ വല്ലാത്തൊരു നിശബ്ദത ചുരുണ്ടു കൂടി കിടന്നു...

അമ്മ തിരിഞ്ഞു നിന്ന് വാതിൽ ലോക്ക് ചെയ്തു..എന്നിട്ട് എന്റെ നേരെ തിരിഞ്ഞു നോക്കി അടുത്തേക്ക് നടന്നു വന്നു. അമ്മ ഓരോ അടിയും വച്ചു

💬 Comments

View all comments