Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]
അടുത്തോട്ടു വരുമ്പോ അത് പോലെ എന്റെ പേടിയും ഇരട്ടിച്ചു വന്നു കൊണ്ടിരുന്നു.എന്താ നടക്കാൻ പോണെന്നു എനിക്ക് നല്ല ബോധം ഉണ്ടാർന്നു..
അവസാനം അമ്മ നടന്നു എന്റെ അടുത്ത് എത്തിയപ്പോ. ഞാൻ കണ്ണുകൾ രണ്ടും മുറുക്കി കൂട്ടി അടച്ചു... ഒരു ഒന്നൊന്നര അടി ഞാൻ പ്രതീക്ഷിക്കുന്നു....
അഞ്ചു സെക്കന്റ് പിന്നിട്ടു..
പക്ഷെ ഒന്നും ഉണ്ടായില്ല...😶
ഞാൻ പതിയെ ഒറ്റ കണ്ണ് മാത്രം തുറന്ന് അമ്മയെ ഒന്നു നോക്കി എന്നെ തന്നെ നോക്കി നിൽക്കാണ്... ഏ... അപ്പൊ അടിയില്ലേ .. അങ്ങനെ വരാൻ വഴിയില്ലല്ലോ 🤔
അമ്മയെ ഞാൻ സൂക്ഷിച്ചു നോക്കിനിന്നപ്പോ അമ്മ പുരികം ഉയർത്തി എന്താ... എന്ന് ചോദിച്ചു.ഞാനാണെകി കിളി പാറി നിക്കർന്നു. ഒന്നുല്ല എന്ന് ചുമല് കുലിക്കി കാണിച്ചു...
”ആ ഡ്രസ്സൊക്കെ അഴിച്ചു മാറ്റിക്കെ....“കട്ടിയുള്ള ശബ്ദത്തിൽ തന്നെ അമ്മ പറഞ്ഞു...
”ങേ...“കേട്ടത് മനസ്സിലാവാതെ ഞാൻ ചോദിച്ചു പോയി.
”നിന്റെ ടി ഷർട്ട് അഴിച്ചു മാറ്റാൻ...“
”എന്തിനു...?“
അതിനുള്ള മറുപടി ഒരു കൂർപ്പിച്ചു നോട്ടം മാത്രം ആയിരുന്നു...
”അഴിക്കാനല്ലേ... അതങ്ങു പറഞ്ഞ പോരെ..അതിനിങ്ങനെ കൊല്ലാൻ വേണ്ടി നോക്കുന്ന പോലെ നോക്കണതെന്തിനാ...“🫠ഞാൻ പിറുപിറുത്തു നിന്നുരുകി... പേടിച്ചിട്ടൊന്നും അല്ലാട്ടോ...
ഇതേ സമയം അമ്മ കയ്യിലുണ്ടാർന്ന ഷീറ്റ് എടുത്തു കിടക്കയിൽ വിരിച്ചിട്ടു.എന്താ ഉദ്ദേശം ഒരു എത്തും പിടിയും കിട്ടുന്നില്ല...അതൊക്കെ നല്ല നിവർത്തി വിരിച്ചിട്ടുകഴിഞ്ഞു എന്നെ നോക്കി.
”കിടക്ക്...“
ഇനി മേത്തു വല്ല തിളച്ച എണ്ണയും ഒഴിക്കാൻ ആണോ..?. ഒന്നും പറയാൻ പറ്റൂലെ അങ്ങനത്തെ ഒരു അവസ്ഥേൽ ആണലോ.
ഞാൻ അമ്മ പറഞ്ഞപോലെ ബെഡിൽ ഷീറ്റ് വിരിച്ചതിലേക്ക് കയറി കിടന്നു. ഇനി ഇപ്പൊ അതിനൊരു
💬 Comments
View all comments