0%

Chapter Title : രുദ്രപ്രതാപം 19 [JHON CLINTON]

Author : Jhon Clinton Read All Parts 37.8K

കഴിഞ്ഞ പാർട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് പ്രതീക്ഷിക്കുന്നു...

ചാപ്റ്ററുകൾ ചെറുതാണെന്ന് അറിയാം... സമയക്കുറവ് കൊണ്ടാണ്... വർക്കെല്ലാം കഴിഞ്ഞ് ഒഴിവു കിട്ടുന്ന സമയത്ത് മാത്രമാണ് ഞാൻ എഴുതുന്നത്...

മാക്സിമം എല്ലാ ആഴ്ചയിലും കഴിയുന്ന പോലെ ചാപ്റ്റർ തരാൻ ശ്രമിക്കുന്നുണ്ട്...

എന്തായാലും തൽക്കാലം ചെറിയ ചെറിയ ചാപ്റ്റർ ആയിട്ട് എഴുതാനാണ് ഉദ്ദേശിക്കുന്നത്...

നിങ്ങളുടെ സഹകരണം ഉണ്ടാകുമെന്ന് വിശ്വസിച്ചു തുടങ്ങുന്നു...

--------------------------------------------------------------------

മൂന്നര വർഷങ്ങൾക്കു മുമ്പ്....

************************

ആകാശം പൊട്ടിക്കരയുന്ന പോലെ... രാത്രിയുടെ കൂരിരുട്ടിൽ ശക്തിയായി പേമാരി പെയ്തിറങ്ങി... അതിനെ ഒന്നുകൂടി ഭയാനകമാക്കാൻ വലിയ ഇടിമുഴക്കങ്ങളും മിന്നൽ പണികളും ഒപ്പം ഉണ്ടായിരുന്നു...

ആ മഴയിൽ കുതിർന്നു നിൽക്കുന്ന വലിയ പ്രൈവറ്റ് ഹോസ്പിറ്റൽ കെട്ടിടത്തിന് അകത്ത് ICU വിഭാഗത്തിനു മുന്നിൽ കുറച്ചു പേർ കൂടി നിന്നിരുന്നു...

രാജീവനും...സുനിതയും,അശ്വതിയും ,അപർണയം,അർച്ചനയുമായിരുന്നത്.. എല്ലാവരുടെ മുഖത്തും വല്ലാത്തൊരു ഭയം കെട്ടിക്കിടന്നിരുന്നു...

ഓരോരുത്തരുടെയും മുഖത്ത് കരഞ്ഞു തിമിർത്തതിന്റെ നല്ല ക്ഷീണം ഉണ്ടായിരുന്നു... ദേഹത്ത് പറ്റിയ ചോരക്കറയിലേക്ക് അശ്വതി ഒന്ന് നോക്കി... വിറ പിടിച്ച കൈകളിൽ അത് നന്നായി പടർന്നു പിടിച്ചിട്ടുണ്ട്...

അവളുടെ നെഞ്ച് ഒന്നു കൂടി വിതുമ്പി... ഞാൻ കാരണം അഭിക്ക് ഈ ഗതി വന്നല്ലോ ഈശ്വരാ... ഓരോ നിമിഷവും അവൾ അവളെ തന്നെ മനസ്സിൽ കുറ്റപ്പെടുത്തി...

ആ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഒരു സ്വസ്ഥതയും ഇല്ലാതെ രാജീവൻ നടന്നു... കൂടെ അഖിലിന്റെ അച്ഛനും ഉണ്ടായിരുന്നു... അയാൾ രാജീവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു...

“എടോ താനിങ്ങനെ ടെൻഷൻ അടിക്കല്ലേ... അവനൊന്നും സംഭവിക്കില്ല. ഡോക്ടർ ഒന്ന് വന്നോട്ടെ...”

പക്ഷേ അതൊന്നും രാജീവനെ ശാന്തനാക്കിയിരുന്നില്ല.അയാള് തളർന്ന് പോവുകയായിരുന്നു.

“മോന് എങ്ങനുണ്ട്...”

രാജീവൻ തിരിച്ച് അയാളോട്

💬 Comments

View all comments