Chapter Title : രുദ്രപ്രതാപം 21 [JHON CLINTON]
പറയാൻ.പിന്നെ ഞാൻ തന്നെ അതൊക്കെ ഇട്ടു കൊടുത്തു.. ഞാനൊരു ഷോർട്സും എടുത്തിട്ട് താഴേക്കു പോയി... ഇച്ചിരി വെള്ളം കുടിക്കാൻ...ഉള്ളില് എന്തോരം സന്തോഷം ആണെന്നോ അങ്ങനെ ആദ്യം ആയി എനിക്ക് അത് അനുഭവിക്കാൻ പറ്റി...
അടുക്കളയിൽ ചെന്നു വെള്ളം എടുത്തു കുടിക്കുമ്പോ ആണ് മുറ്റത്തു വണ്ടി വന്നു നിർത്തുന്ന ശബ്ദം കേട്ടത്... ഇവര് ഇത്ര പെട്ടന്ന് വന്നോ.. ഹാളിലെ ക്ലോക്കിലേക്ക് നോക്കിയപ്പോ ആണ്.. സമയം ഒൻപത് അര ആയിട്ടുണ്ട്... ഞാൻ ചെന്നു വാതില് തുറന്നുകൊടുത്തു...
”മോനെ നിന്റെ തലവേദന കുറവുണ്ടോ ...“
എന്നെ കണ്ട ഉടനെ ലക്ഷ്മി അമ്മ ആണ് ചോദിച്ചത്...
”കുറവുണ്ട് അമ്മേ...“
”മായ എവിടേ...?“
”അവള് ഉറങ്ങാ... നല്ല ക്ഷീണം ഉണ്ടെന്ന്...“
”ഈ പെണ്ണിന്റെ ഒരു കാര്യം നിന്നെ നോക്കാൻ നില്കാൻ പറഞ്ഞതാ എന്നിട്ട് അവളാണോ കിടന്നുറങ്ങുന്നേ...“
ഇവർക്ക് അറിയില്ലല്ലോ പാവത്തിനെ ഞാൻ ഉറക്കി കിടത്തിയിരിക്കുവാണെന്ന്...
”എനിക്ക് കുഴപ്പം ഒന്നും ഇല്ല അമ്മേ... ഞാനിപ്പോ ഒക്കെ ആണ്...“ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു...
”അഭി....“പുറകിൽ നിന്നും അർച്ചന വിളിച്ചു.
അവളുടെ മുഖത്ത് വല്ലാത്തൊരു അമ്പരപ്പ്...
”എന്താടി ....?“
”നിന്റെ കണ്ണ്....“
”എന്ത്...“എനിക്ക് ഒന്നും മനസ്സിലായില്ല..
”എടാ നിന്റെ കണ്ണ് നോക്കടാ പൊട്ടാ...“
എന്റെ കണ്ണിനു ഇപ്പൊ എന്താ.. ഞാൻ അവിടെ നിന്നും മാറി നേരെ ചെന്നു വാഷ്ബാസിന്റെ അടുത്തുള്ള മിററിൽ പോയി മുഖം നോക്കി..
അപ്പോഴാണ് കാണുന്നെ എന്റെ കണ്ണുകളിലെ മാറ്റം...
തുടരും...
💬 Comments
View all comments