Chapter Title : രുദ്രപ്രതാപം 23 [JHON CLINTON]

BANGALORE
**********

രാത്രി മറക്കുന്ന വിധം വെളിച്ചം പരത്തിയ തിരക്കേറിയ നഗരത്തിന്റെ ഒരു കോണിൽ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന പടുകൂറ്റൻ കെട്ടിടത്തിന്റ 47 മത്തെ നിലയിൽ…
https://i.postimg.cc/T3N7tCzN/Duck-ai-image-2026-09-30-10-17-(1).jpg
ആഡംബരം കൊണ്ട് നിറഞ്ഞൊഴുകുന്ന ഒരു വിശാലമായ മുറി.ഗ്രേയ് നിറത്തിൽ പെയിന്റ് ചെയ്ത ചുമരുകൾക്ക് അകത്തു എല്ലാ വസ്തുക്കളും വളരെ ഭംഗിയോടെയും, വൃത്തിയായും അടുക്കി വെച്ചിരുന്നു…
ഇരുട്ട് നിറഞ്ഞ മുറിയിൽ പല ഭാഗങ്ങളിൽ ആയി ഗോൾഡൻ നിറത്തിലുള്ള ചെറിയ ലാമ്പുകൾ മങ്ങിയ പ്രകാശം പരത്തി…എങ്കിലും വളരെ ശാന്തമായ ആ മുറി പലയിടത്തും ഇപ്പോഴും ഇരുട്ടിൽ മുങ്ങി കിടന്നു.അത് ഭീകരമായ ഒരു അന്തരീക്ഷം ആ മുറിയിൽ നിറച്ചു.
മുറിയുടെ ഒരു വശത്ത് പുറത്ത് മിന്നി തിളങ്ങുന്ന പല വരണങ്ങളിൽഉള്ള നഗര വെളിച്ചം കട്ടിയെറിയ ഗ്ലാസ്സ് ജനാലയിലൂടെ നോക്കി നിൽക്കുന്ന ഒരാൾ…
അവന്റെ അരയ്ക്കു മുകളിൽ പൂർണമായും നഗ്നമായിരുന്നു… വെളുത്ത ശരീരത്തിൽ മുവിവുകൾ ഉണങ്ങിയതിന്റെ പാടുകൾ ധാരാളം കാണാം

കയ്യിൽ കത്തി അമരുന്ന ഒരു ചുരുട്ട്…
ആ ചുരുട്ട് വായിലേക്ക് വച്ചു അവൻ ഒന്നുകൂടി പുകയെടുത്തു .കട്ടിയുള്ള മീശക്കു താഴെ ആ ചുരുട്ട് നീറി പുകഞ്ഞു.ശേഷം പുക വായിൽ നിന്നും അവൻ പുറത്തു വിട്ടു.
പെട്ടെന്ന് പാന്റിന്റെ പോക്കറ്റിൽ നിന്നും അവന്റെ ഫോൺ റിങ് ചെയ്തു..
പോക്കറ്റിൽ നിന്നും കറുത്ത നിറത്തിലുള്ള ആഡംബര ഫോൺ കയ്യിൽ എടുത്തു നോക്കി.മുമ്പ് കണ്ടു പരിജയം ഇല്ലാത്ത ഒരു നമ്പർ ആണ്..

ശേഷം അത് അറ്റൻഡ് ചെയ്തു ചെവിയിൽ ചെച്ചു…
“ഹലോ…”
“ടോണി ഇത് ഞാനാ സേവി…”
ടോണി:പറ സേവി എന്ത് പറ്റി…?
സേവി:അത് ടോണി.. അത്…
💬 Comments
View all comments