Chapter Title : രുദ്രപ്രതാപം 23 [JHON CLINTON]
സേവി എങ്ങനെ പറയണം എന്ന് അറിയാതെ ആകെ പ്രയാസപ്പെട്ടു .അവന്റെ ശബ്ദം ഇടറിയിരുന്നു. ടോണിക്കു അത് കേട്ടതും ശരീരത്തിൽ ദേഷ്യം ഇരച്ചു കയറി.
ടോണി:സമയം കളയല്ലേ സേവി.. എനിക്ക് വേറെ പണിയുണ്ട്….
സേവി:വിക്ടോറിനെ ആരോ തീർത്തു…
ഒന്ന് ശ്വാസം വലിച്ചു വിട്ടുകൊണ്ട് സേവി പറഞ്ഞു നിർത്തി ..
ടോണി :what…?
സേവി പറഞ്ഞത് കേട്ടതും വിശ്വസിക്കാൻ ആവാതെ ടോണി സേവിയറിനോട് ചോദിച്ചു…
സേവി :കുറച്ചു മുമ്പേ ആയിരുന്നു സംഭവം…എന്ത് പറ്റി എന്ന് ഒരു പിടിത്തവും ഇല്ല…
ടോണി :ആരാ പണി തന്നെ എന്ന് അന്വേഷിച്ചില്ലേ…
സേവി :പിള്ളേര് നോക്കുന്നുണ്ട്…
ടോണി :ഷിപ്മെന്റ്…?
സേവി :അതാണ് പ്രശ്നം…ലോഡ് മൊത്തം പോലീസിന് കിട്ടി….
ടോണി :fuck…
സേവി:so whats the move tony…?
ടോണി :എന്തായാലും ഈ ആഴ്ച്ച തന്നെ കണ്ടെയ്നർ പോയെ പറ്റുള്ളൂ…എല്ലാവരോടും ഇറങ്ങാൻ പറ..എവിടുന്ന് ആണെന്നൊന്നും എനിക്ക് അറിയണ്ടാ…പറഞ്ഞ സമയത്തു മുഴുവൻ എണ്ണവും എത്തിയിരിക്കണം..
സേവി:ഒകെ ടോണി ഞാൻ നോക്കാം….
ടോണി :നോക്കിയാൽ പോരാ…നിനക്ക് ഞാൻ പറഞ്ഞു തരേണ്ടല്ലോ അത് അവിടെ എത്തിയില്ലെങ്കിൽ ഉള്ള പ്രോബ്ലെംസ്..
സേവി :എനിക്ക് അറിയാം ടോണി.. ഞാൻ നോക്കിക്കോളാം
ടോണി :മ്മ്…പിന്നെ…. എഡ്വാർഡ് ഇതൊന്നും അറിയണ്ടാ…അതത്ര നല്ലതായിരിക്കില്ല…
സേവി :ശെരി ടോണി…
അതും ടോണി പറഞ്ഞു ഫോൺ കട്ട് ചെയ്തു..

ടോണി വീണ്ടും കയ്യിലുള്ള ചുരുട്ട് വായിൽ വച്ചു പുകയെടുത്തു വിട്ടു…ഇത്തവണ മുന്നതേക്കാൾ ശക്തിയിൽ ആയിരുന്നു അവൻ പുക വായിലേക്ക് വലിച്ചു കയറ്റിയത്…
അയാളുടെ ഉള്ളിൽ ചെറിയൊരു ആന്തൽ പുറപ്പെട്ടിരുന്നു…എന്തോ വലുത് വരാനുണ്ടെന്നുള്ള മുന്നറിയിപ്പ് പോലെ…
അവൻ തന്റെ ഇടത്തെ കയ്യിൽ
💬 Comments
View all comments