0%

Chapter Title : രുദ്രപ്രതാപം 23 [JHON CLINTON]

Author : Jhon Clinton Read All Parts 32.1K

നിറുത്തി ഇട്ടിട്ടുണ്ടായിരുന്നു.ഒന്ന് ഒരു ബ്ലാക്ക് ബെൻസും മറ്റേത് ദിവ്യയുടെ വൈറ്റ് BMWയും…

അപ്പൊ പുള്ളിക്കാരി ഇവിടെ തന്നെ ഉണ്ട്..ഞാൻ മനസ്സിൽ കരുതി. ബൈക്ക് ഒരു വശത്തു നിർത്തി ഇട്ടു ഞാൻ മുന്നിലേക്ക്‌ നടന്നു…

എന്റെ വരവ് കണ്ടിട്ടാണെന്ന് തോന്നുന്നു രണ്ടു കോട്ടും സൂട്ടും ഒക്കെ ധരിച്ച രണ്ടു പേർ എന്റെ അടുത്തേക്ക് നടന്നു വന്നു..അവരുടെ വരവ് അത്ര പന്തിയല്ലല്ലോ…

”who are you…?“

അവർ എന്റെ മുന്നിൽ എത്തിയതും ചോതിച്ചു..

”Iam Abhishek…mrithula maam invited me here..“

ഞാൻ പറഞ്ഞത് പുള്ളിക്ക് ഒട്ടും വിശ്വാസം വന്നിട്ടില്ല. എന്നോട് one സെക്കന്റ്‌ എന്നും പറഞ്ഞു പുള്ളി ചെവിയിലെ ഒരു കുന്ത്രണ്ടത്തിൽ വിരലമർത്തി മാറി നിന്ന് സംസാരിച്ചു…

കുറച്ചു നിമിഷം കഴിഞ്ഞതും പുള്ളിക്കാരൻ തിരിച്ചുവന്നു…നേരെ അയാൾ എന്റെ അടുത്തു എത്തിയതും എന്നോട് സോറി പറഞ്ഞു. പുള്ളിക്കാരന് എൻറെ വരവിനെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞു..

ഞാൻ അതൊന്നും കുഴപ്പമില്ല എന്ന് പറഞ്ഞു അകത്തേക്ക് കയറാൻ കാലെടുത്തു നീട്ടിയതും. ആ വീടിൻറെ തടിയിൽ ചിത്രപ്പണികൾ തീർത്തു നിർമിച്ച മനോഹരമായ ആ വാതിൽ തുറക്കപ്പെട്ടു…

അവിടെനിന്നും കയ്യിൽ ഒരു ബ്രൗൺ നിറത്തിലുള്ള സ്യൂട്ട് കേസുമായി കറുത്ത കോട്ടുമണിഞ്ഞ് ദിവ്യയുടെ അച്ഛൻ.. ദേവൻ അങ്കിൾ പുറത്തേക്ക് വന്നു..

അങ്ങേരെ കണ്ടപ്പോൾ ആദ്യം തന്നെ എനിക്ക് തോന്നിയത് പേടിയാണ്. ഇനി പുള്ളിക്കാരൻ എങ്ങാനും അറിഞ്ഞിട്ടുണ്ടാകുമോ…?അയാളുടെ മുഖത്ത് നോക്കാൻ പോലും എനിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി…

എന്നെ കണ്ടിട്ടും അയാളുടെ മുഖത്ത് ഒരു ഭാവ വ്യത്യാസമുണ്ടായിരുന്നില്ല. പണ്ടൊക്കെ കാണുമ്പോൾ ഒരു ചിരി ഉണ്ടായിരുന്നു എന്ന്

💬 Comments

View all comments