0%

Chapter Title : രുദ്രപ്രതാപം 23 [JHON CLINTON]

Author : Jhon Clinton Read All Parts 32.3K

പറഞ്ഞില്ലേ. ഇപ്പോൾ കാണുമ്പോൾ ഏതാടാ ഈ അലവലാതി എന്നുള്ള ഒരു മൈൻഡ് ആണ് …

പക്ഷേ ഞാൻ അങ്ങനെ ഒന്നും കണ്ടില്ല ഞാൻ അങ്കിളിന് ഒരു ഹായ് പറഞ്ഞു…നമ്മക്ക് ജാടയൊന്നും ഇല്ലല്ലോ.

കോപ്പ് വേണ്ടായിരുന്നു ഒന്നും നോക്കു പോലും ചെയ്യാതെ അയാൾ അവിടെ നിന്നും ഇറങ്ങിപ്പോയി. നേരെ കാറിൻറെ അടുത്തേക്ക് ചെന്നതും നേരത്തെ അവിടെ കോട്ട് ഇട്ടു നിന്നവരിൽ ഒരാൾ അയാൾക്ക് കാറിൻറെ ഡോർ തുറന്നു കൊടുത്തു ..

ഞാനാണെങ്കിൽ അവിടെ ചീഞ്ഞളിഞ്ഞു നിന്നു. ഇനിയും ഇവിടെനിന്ന് ശരിയാവില്ല വേഗം ദിവ്യയെ കണ്ടു എല്ലാം നടപടി ആക്കണം.. എന്നും മനസ്സിൽ ഉറപ്പിച്ച് ഞാൻ ആ വീടിൻറെ അകത്തേക്ക് കയറിച്ചെന്നു..

അവിടേക്ക് കയറി ചെന്നതും എനിക്ക് ആകെ തല ചുറ്റുന്ന പോലെ തോന്നി. എവിടെ നോക്കിയാലും വല്ലാത്തൊരു തിളക്കം. നേരെ കേറി ചെല്ലുമ്പോൾ തന്നെ വലിയൊരു കോണിപ്പടികളാണ് കാണുക. അതിനു നല്ല വീതിയുള്ള സ്റ്റെപ്പുകൾ ആയിരുന്നു അത് ഒരു ഭാഗത്തെത്തിയതും ചെറിയ പടികളായി രണ്ടു വഷത്തേക്ക് ആയി തിരിയുന്നു.

ഹാളിൽ ചുമരുകളിൽ അലങ്കരിച്ചു വെച്ചിട്ടുള്ള ധാരാളം ചിത്രങ്ങൾ കാണാം. ഞാൻ ഇന്നേ വരെ കാണാത്ത തരത്തിലുള്ള ഫർണിച്ചറുകൾ.

മുകളിലേക്കു നോക്കിയാൽ വലിയ ഒരു ലൈറ്റ് കാണാം. അതിന്റെ വെളിച്ചമാണ് അവിടെ മൊത്തം പരന്നിട്ടുള്ളത്..

നിലത്തിട്ടിരിക്കുന്ന ടൈൽസ് വരെ വല്ല കണ്ണാടി കണക്ക് തിളങ്ങി നിൽക്കുന്നു.അതിലേക്കു നോക്കിയാൽ എന്നെ നല്ല ക്ലിയർ ആയി കാണാം…

ഞാൻ ഇതെല്ലാം കണ്ടു അവിടെ അന്തം വിട്ടുനിൽക്കുമ്പോഴാണ് പെട്ടെന്ന് പുറകിൽ നിന്നും എന്നെ ആരോ വന്നു കെട്ടിപ്പിടിച്ചത് …

പെട്ടെന്നുണ്ടായ ആ സ്പർശനത്തിൽ ഞാൻ

💬 Comments

View all comments