Chapter Title : രുദ്രപ്രതാപം 25 [JHON CLINTON]
മമ്മിയുടെ വിളി വന്നു…
ശ്വാസം ഒന്നു വലിച്ചു വിട്ടു…മനസ്സിനെ ഒന്നു കനപ്പെടുത്തികൊണ്ട് …
“മമ്മി അത് പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ…ഇത് പോരാ…സത്യം ആയിട്ടും പോരാ…”
മടിയോടെ ആണേലും ഞാൻ ആ സത്യം തുറന്നു പറഞ്ഞു.ഇത് കേട്ടതും എന്റെ അപ്പുറത്ത് കുത്തിയിരുന്നിരുന്ന കുരിപ്പ് പൊട്ടി ചിരിക്കാൻ തുടങ്ങി…അത്രയും നേരം വെട്ടി തിളങ്ങിയിരുന്ന മമ്മിയുടെ മുഖം പതിയെ വാടി…
ച്ചേ മോശം ആയോ…
ഇത് പറഞ്ഞില്ലേൽ ചിലപ്പോ ഇത് മുഴുവൻ ഞാൻ തിന്നേണ്ടി വരും. അത് വേണ്ടല്ലോ എന്ന് വച്ചു പറഞ്ഞതാ…
“എനിക്ക് അറിയാമായിരുന്നു.. എന്നെ കൊണ്ട് ഇത് പറ്റില്ല എന്ന്.. എങ്കിലും നിനക്ക് വേണ്ടി എന്തേലും സ്പെഷ്യൽ ആയി ചെയ്യണം എന്ന് കരുതി…”
അവരുടെ ശബ്ദത്തിൽ നല്ല സങ്കടം ഉണ്ട് എന്ന് എനിക്ക് മനസ്സിലായി…
“ഇപ്പൊ തൃപ്തി ആയല്ലോ…”വല്ലാത്തൊരു നെഗളിപ്പോടെ ദിവ്യയുടെ ശബ്ദം ഉയർന്നു…
“എന്നാ പോവാ ഇനി ഇപ്പൊ നമക്ക് പുറത്തു നിന്നു കഴിക്കാം…”
അതും പറഞ്ഞു അവൾ എഴുന്നേറ്റു. മമ്മിയുടെ മുഖം താഴ്ത്തിയുള്ള നിൽപ്പ് കണ്ടപ്പോ ആകെ മൂഡ് പോയി…എന്തേലും ചെയ്യണമല്ലോ…
പെട്ടന്ന് ആണ് ഒരു ബുദ്ധി തോന്നിയത്. പിന്നെ സമയം ഒന്നും കളഞ്ഞില്ല. ഞാൻ നേരെ മമ്മിയുടെ നേരെ തിരിഞ്ഞു…
“മമ്മി ഇനി ചിക്കൻ ബാക്കി ഉണ്ടോ…?”
എന്റെ പെട്ടന്നുള്ള ചോദ്യം കേട്ടതും അവർ ഒന്നു ഞെട്ടി…
“ആ…ഉണ്ടല്ലോ…”
“എന്നാ വാ…”
ഞാൻ അവരെയും കയ്യിൽ പിടിച്ചു അടുക്കളയിലേക്ക് നടന്നു .എന്റെ പോക്കും കണ്ടു ദിവ്യയും പുറകെ വന്നു…
അടുക്കളയിൽ എത്തി ഞാൻ ആദ്യം തന്നെ ഒരു അപ്രോൺ എടുത്തു ധരിച്ചു. ഞാൻ ഇത്
💬 Comments
View all comments