0%

Chapter Title : രുദ്രപ്രതാപം 25 [JHON CLINTON]

Author : Jhon Clinton Read All Parts 39.6K

പോലെ…

“ദിവ്യെ…”

“മ്മ്…”

“എടി നമുക്ക് ഇവിടുന്നു കഴിച്ചൂടെ…”

“എന്താ…”

“എടി മമ്മി കഷ്ടപ്പെട്ട് ഉണ്ടാക്കിയത് അല്ലെ…”

“അതുവേണ്ട…”

“എടി പാവം അല്ലെ…ഇങ്ങനെ ഒക്കെ ചെയ്താ…”

“അത് ശെരിയാവില്ല…”

“എന്ത് ശെരിയാവില്ല എന്ന്‌…നീ ഇങ്ങോട്ട് വന്നേ…”

ഞാൻ അതും പറഞ്ഞു അവളെ വലിച്ചു നടന്നു. ഡൈനിങ് ഏരിയയിലേക്ക്..ഭാഗ്യത്തിന് അത് പെട്ടന്ന് കണ്ട് പിടിക്കാൻ പറ്റി…ടേബിളിൽ നിറച്ചു പത്രങ്ങൾ മൂടി വച്ചിട്ടുണ്ട്.എല്ലാം നല്ല വിലകൂടിയ വെളുത്ത പത്രങ്ങൾ.

ഞങ്ങളുടെ വരവ് കണ്ടപ്പോ തന്നെ മമ്മിയുടെ മുഖം ഒന്നു തിളങ്ങി. അവർ വേഗം എന്റെ അടുത്തു വന്നു…

“വാടാ…ഇവിടെ ഇരിക്ക്…”

സ്നേഹത്തോടെ എന്നെ വലിച്ചു ഒരു കസേരയിൽ പിടിച്ചു ഇരുത്തി. ഞാൻ കൂടെ ദിവ്യയെയും.

“എന്തൊരു പാവം ആണ്…”ഞാൻ പതിയെ ദിവ്യയോട് പറഞ്ഞു…

അവൾ എന്നെ ഒന്നു കനപ്പിച്ചു നോക്കുക മാത്രമേ ചെയ്തുള്ളു…

അല്ല ഇവളോട് പറഞ്ഞിട്ട് കാര്യം ഇല്ല…എന്ത് സ്നേഹത്തോടെയാ മമ്മി പെരുമാറുന്നെ…

“കഴിക്കെടാ…”എന്റെ പുറകിൽ വന്നു ശൗൽഡറിൽ കൈ കുത്തി മമ്മി പറഞ്ഞു…

ഞാൻ അവരെ നോക്കി ഒന്നു ചിരിച്ചു. എന്നിട്ട് മുന്നിൽ വച്ചിരുന്നാ ഒരു ബൗലിന്റെ മൂടി തുറന്നതും….

😳😳😳

എന്റെ കണ്ണുകൾ അറിയാതെ വിടർന്നു പോയി…

വലിയ നാല് കോഴിയുടെ ഇറച്ചി കഷ്ണങ്ങൾ നല്ല കരിവണ്ട് പോലെ ആക്കി വച്ചിട്ടുണ്ട്.. ഡ്രൈ ഫ്രൈ…💀

അടുത്ത പാത്രം തുറന്നതും.വെടികൊണ്ട പോലെ ഉള്ള മീൻ കഷ്ണങ്ങൾ.💀

പിന്നെ വേറെ എന്തൊക്കെയോ ഉണ്ട് തിരിച്ചു അറിയാൻ പറ്റുന്നില്ല…

പിന്നെ കല്ല് പോലെ ഉള്ള ചപ്പാത്തി. എന്തോ ഒരു കറി എന്നോട് പേരൊന്നും ചോദിക്കരുത്. ഞാൻ നിസ്സഹായതയോടെ ദിവ്യയെ നോക്കി…

💬 Comments

View all comments