0%

Chapter Title : രുദ്രപ്രതാപം 25 [JHON CLINTON]

Author : Jhon Clinton Read All Parts 38.6K

ഹാൾ കണക്കു ഇരിക്കുന്നു.ഇതെന്താ വല്ല ഹോട്ടലും ആണോ ഇത്ര വലുതാക്കി ഉണ്ടാക്കാൻ മാത്രം…എന്നൊക്കെ ചിന്തിച്ചു ഞാൻ നിന്നപ്പോ…

”ടാ…“

”ഏഹ്…“

ദിവ്യ ആണ്. ഇച്ചിരി ടെറർ മോഡിൽ ആണല്ലോ…

”നിനക്ക് എന്താ അമ്മ അടുത്തു വരുമ്പോ മാറിയാ…“

”അത്…ഞാൻ പെട്ടന്ന്…“

എന്റെ പരുങ്ങൽ കണ്ടു അവൾക്കു വീണ്ടും ദേഷ്യം ഇരച്ചു കയറി.

”നീ എങ്ങാനും അമ്മേടെ തുള്ളലിനു ഒത്തു നിന്നാലുണ്ടല്ലോ…“എന്നെ ഒന്നു നോക്കി പേടിപ്പിച്ചു അവൾ ഫ്രിഡ്ജിന്റെ അടുത്തേക്ക് നടന്നു…

അതും തുറന്നു നോക്കി. പിന്നെ ഒരു അലറൽ ആയിരുന്നു..

”അമ്മേ…“

ഹോ…ചെവി കല്ലായി….

”എന്താടി…“ഹാളിൽ നിന്നും അടുക്കളയിലേക്ക് വന്ന മമ്മി ചോദിച്ചു .

”ഇവിടെ ഒന്നും കഴിക്കാൻ ഉണ്ടാക്കിട്ടില്ലേ…?“

”അതല്ലേ നിന്നോട് പറഞ്ഞെ…ഞാൻ അവരെ ഇന്ന് പറഞ്ഞു വിട്ടെന്ന്…“ഒരു ഭാവ വ്യത്യാസം ഇല്ലാതെ മമ്മി പറഞ്ഞു

അതും കൂടി കേട്ടപ്പോ അവൾ കലികൊണ്ട് നിന്നു തുള്ളി…

”അപ്പൊ ഞങ്ങക്ക് ഒന്നും കഴിക്കണ്ടേ…?“

”നീ ഒരു കാര്യം ചെയ്യ്…നീ പുറത്ത് പോയി കഴിച്ചിട്ട് വന്നോ..“

എന്നിട്ട് അവർ എന്റെ നേരെ മുഖം തിരിച്ചു..

”നിനക്ക് കഴിക്കാൻ ഉള്ളത് ഒക്കെ ഞാൻ റെഡി ആക്കിട്ട് ഉണ്ട്ട്ടോ…“

😳

ഇവര് ഇതെന്താ ഈ പറയുന്നേ…മോളോട് പുറത്തു പോയി കഴിക്കാനോ…?

”ആര്…അമ്മയാണോ ഉണ്ടാക്കിയെ…?“ദിവ്യ ചോദിച്ചു.

”മ്മ്…“

”എന്നാ വാടാ നമക്ക് പുറത്ത് പോയി കഴിക്കാം” അതും പറഞ്ഞു…അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു…പുച്ഛത്തോടെ അവൾ പറഞ്ഞു നടന്നതും ഞാൻ മമ്മയെ ഒന്നു നോക്കി..

ആ മുഖം ആകെ സങ്കടം കൊണ്ട് കുറഞ്ഞിട്ടുണ്ട്. ഒരു കൊച്ചു കുട്ടിയുടെ മിട്ടായി തട്ടി പറിച്ചു വാങ്ങിയ

💬 Comments

View all comments