Chapter Title : രുദ്രപ്രതാപം 25 [JHON CLINTON]
മുഖത്ത് എന്ത് ഭാവം ആണാവോ പൊന്തി വന്നേ…ഞാനും അവരെ നോക്കി.
അവർ പെട്ടന്ന് എന്റെ കണ്ണുകളിലേക്ക് നോക്കി ഒരു കണ്ണടച്ച് സൈറ്റ് അടിച്ചു കാണിച്ചു. എന്നിട്ട് ആ പല്ല് കാട്ടിയുള്ള ചിരിയും.
എന്റെ നെഞ്ചേല്ലാം പട പട എന്ന് ഇടിക്കാൻ തുടങ്ങി. എന്നാൽ അത് ഒറ്റയടിക്ക് തന്നെ നിന്നു. അങ്ങനത്തെ ഒരു നോട്ടം ആയിരുന്നു ദിവ്യയുടേത്…കത്തികൊണ്ട് കുത്തി പറിക്കുന്ന പോലെഉള്ള നോട്ടം.
പെട്ടന്ന് മമ്മി എന്റെ അടുത്തേക്ക് നടന്നു വന്നു.
”നീ എന്തിനാടി എന്റെ ചെക്കനെ നോക്കി പേടിപ്പിക്കുന്നെ…?“എന്റെ വയറിലൂടെ കൈകൾ ചുറ്റിപ്പിടിച്ചു അവർ പറഞ്ഞു.
കത്തിയാളുന്ന തീയിലേക്ക് ചുമ്മാ പെട്രോൾ കോരി ഒഴിക്കാണല്ലോ. ഇപ്പോഴാ ഒന്നു റെഡി ആയി വന്നേ. മൊത്തം കുളമാക്കുമോ ഈശ്വരാ…
”ഇവിടെ ആരും ഇല്ലേ…“
ദേഷ്യം പിടിച്ചുകൊണ്ടു ഉച്ചത്തിൽ ദിവ്യ ചോദിച്ചു…
”പിന്നെ ഞങ്ങൾ ഒക്കെ ഇവിടെ നിക്കണത് കണ്ടില്ലേ…“
ഒട്ടും ഭാവ വ്യത്യാസം ഇല്ലാതെ മമ്മി അവളെ നോക്കി മറുപടി പറഞ്ഞു…
”മെറിൻ ചേച്ചി എവിടേ…?“
”അതോ…അവരോടൊന്നും ഞാൻ ഇന്ന് വരണ്ട എന്ന് പറഞ്ഞു…“
”എന്തിന്…?“
”ഞങ്ങക്ക് ഇടയിൽ ഒരു തടസം വേണ്ടല്ലോ…അല്ലേടാ…?“
എന്റെ മേലേക്ക് ഒന്നു കൂടി പടർന്നു കയറി മമ്മി ചോദിച്ചതും. കയ്യിന്നു പോയ ഒരു ചിരി മുഖത്ത് പൊന്തി.
”അമ്മേ അവനെ വിട്ടേ…“
”ഇല്ലെങ്കി…“
”വിടാനല്ലേ പറഞ്ഞെ…“അതും പറഞ്ഞു അവരെ എന്റെ മേതെന്ന് അടർത്തി മാറ്റി അവൾ…എന്നിട്ട് എന്റെ കയ്യും വലിച്ചു എങ്ങോട്ടോ നടന്നു…
”സ്വന്തം മോളുടെ ഭർത്താവിനെ വാശികരിക്കാൻ നടക്ക…നാണമില്ലാത്ത സാധനം “എന്ന് പതുക്കെ പല്ലുകടിച്ചു പറയുന്നുണ്ടായിരുന്നു…
നേരെ പോയത് അടുക്കളയിലേക്ക് ആണ്.എന്റെ വീടിന്റെ
💬 Comments
View all comments