0%

Chapter Title : രുദ്രപ്രതാപം 26 [JHON CLINTON]

Author : Jhon Clinton Read All Parts 37K

ഒട്ടിപ്പിടിച്ച് നടക്കും.

അപ്പോൾ അമ്മ ഇടയ്ക്ക് അടുക്കളയിൽ ഞങ്ങൾ ഒറ്റയ്ക്കാവുമ്പോൾ ഓരോന്ന് പഠിപ്പിച്ചു തരും.

അങ്ങനെ അങ്ങനെ പഠിച്ചെടുത്തതാ…”

“ആാ… ഇവിടെയും ഉണ്ട് ഒരാൾ…”

ദിവ്യയുടെ ശബ്ദം ഉയർന്നു.

“എനിക്ക് ഇതുപോലത്തെ ഒരു നല്ലതും പഠിപ്പിച്ചു തന്നിട്ടില്ല…”

അവൾ മമ്മിയെ കുറ്റപ്പെടുത്തി.

“പിന്നെ… നിനക്ക് പഠിക്കാൻ മുട്ടി നിക്കല്ലായിരുന്നോ…”

മമ്മിയും വിട്ടുകൊടുത്തില്ല.

“ഇന്നേ വരെ നീ കിച്ചൻ കണ്ടിട്ടുണ്ടോടി…”

“പറയുന്ന ആൾ അവിടെ തന്നെ ആയിരുന്നല്ലോ…”

അവൾ പിറുപിറുത്തു.

“എന്താ…?”

മമ്മി ഒന്ന് ശബ്ദം കനപ്പിച്ച് ചോദിച്ചു.

“ഒന്നുമില്ല…”

അതും പറഞ്ഞ് അവൾ വീണ്ടും തിരിഞ്ഞ് കയ്യിലുള്ള കള്ള് മോന്തി.

ഇതൊക്കെ കണ്ടപ്പോൾ എനിക്ക് ചെറിയ ചിരി വന്നു.

പക്ഷേ പുറത്ത് കാണിച്ചില്ല.

“നീ പറയടാ…”

“അത്ര തന്നെയുള്ളൂ…

പിന്നെ ബാംഗ്ലൂർ ആയിരുന്നപ്പോൾ ഒറ്റയ്ക്കായിരുന്നല്ലോ.

അപ്പോൾ ഒരുപാട് കുക്ക് ചെയ്തിട്ടുണ്ട്.

അങ്ങനെ ഒക്കെ സെറ്റായത്…”

ഞാൻ എല്ലാം പറഞ്ഞു.

എല്ലാം സത്യമാണ്. ബാംഗ്ലൂരിൽ ഞാൻ ഒരു ഫ്ലാറ്റിലായിരുന്നു താമസം.

സലിന്റെ വകയായിരുന്നു.

കൂട്ടിന് അശ്വിനും.

അവനാണെങ്കിൽ ഒരു പണിയും എടുക്കില്ല. ലോക മടിയൻ.

അതുകൊണ്ട് വെപ്പെല്ലാം ഞാൻ തന്നെയായിരുന്നു.

“എന്തായാലും കൊള്ളാം… നല്ല ടേസ്റ്റ് ഉണ്ടായിരുന്നു…”

“താങ്ക്സ്…”

പിന്നെയും എന്തൊക്കെയോ ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.

സമയം പോകുന്നതിനനുസരിച്ച് പതുക്കെ മദ്യം തലയ്ക്ക് പിടിച്ചുതുടങ്ങി.

“മമ്മി…”

“മ്മ്…”

“അങ്കിളിന് എന്നോട് എന്താ ഇത്രയും ദേഷ്യം…?”

“പിന്നെ എന്റെ അമ്മയെ കേറി പിഴപ്പിച്ച നിന്നെ… അച്ഛൻ മാലയിട്ട് പ്രശംസിക്കണോ…”

കള്ളിന്റെ പുറത്ത് പെണ്ണിന്റെ കോണോത്തിലെ മറുപടി.

സത്യമാണെങ്കിലും കേൾക്കുമ്പോൾ എന്തോ പോലെ.

“നീ ഒന്ന് മിണ്ടാതിരുന്നേ…”

മമ്മി അവളെ ഒതുക്കി നിർത്തി.

💬 Comments

View all comments