Chapter Title : രുദ്രപ്രതാപം 26 [JHON CLINTON]
“പിന്നല്ലാതെ… അതല്ലേ നിന്നോട് ഇത്രയും നേരം പറഞ്ഞേ…”
മമ്മിയും അതേ ടോണിൽ അവളെ നോക്കി മറുപടി പറഞ്ഞു.
“എന്നിട്ട് നിങ്ങൾ എന്താ ഇതൊന്നും എന്നോട് പറയാതിരുന്നേ…
അച്ഛനും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ…”
“ഞാൻ തന്നെ ആണ് പറയണ്ടെന്ന് പറഞ്ഞത് …
എല്ലാം കഴിഞ്ഞ് ഞാൻ നിന്നോട് തുറന്നുപറയാമെന്ന് വിചാരിച്ചതാ .
അപ്പോഴാണ് ഇവൻ കയറിവരുന്നത്…”
പിന്നെ എന്തോ ഞാൻ അതിന്റെ കാര്യം അങ്ങ് വിട്ടുപോയി…
“വിട്ടുപോയെന്നോ…?”
“ആ… വിട്ടുപോയി.
എന്തൊക്കെ അറിയണം പെണ്ണിന്…”
ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്.
ദിവ്യയെ വിളിക്കാൻ വന്നു. ഇപ്പോൾ ഞാൻ അവളുടെ അമ്മയെ കൂടി കൂട്ടിക്കൊണ്ടുപോകേണ്ട അവസ്ഥയാണല്ലോ…
കുടിച്ച കള്ളിന്റെ വീര്യം കുറഞ്ഞുപോകുന്ന പോലെ.
വല്ല പഴം കഴിച്ച് പഴത്തൊലി വലിച്ചെറിയുന്ന പോലെയല്ലേ ഡിവോഴ്‌സ് ഒക്കെ കഴിഞ്ഞു എന്ന് പറയുന്നത്…
ഇതൊക്കെക്ക് കാരണക്കാരൻ ഞാനാണല്ലോ എന്ന് ആലോചിക്കുമ്പോഴാണ് അകത്തൊരു നീറ്റൽ…
“നിങ്ങൾ എന്ത് വിചാരിച്ച് ഈ നടക്കുന്നത്…
എന്റെ ചെക്കന്റെ മേലെങ്ങാനും തൊട്ടാൽ ഉണ്ടല്ലോ.”
ശബ്ദം കുറച്ച് കനപ്പിച്ച് ദേഷ്യത്തിലാണ് ദിവ്യ പറഞ്ഞത്.
“അതിന് ഞാൻ അവനെ തൊട്ടിട്ട് തന്നെയല്ലേ ഇരിക്കുന്നത്…
നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോടാ…?”
കേട്ടതിന്റെ ഒരു കൂസലും ഇല്ലാതെ അവർ എന്നെ നോക്കി ചോദിച്ചു.
ഞാൻ അറിയാതെ തലയാട്ടി കൊടുത്തു.
മതിയല്ലോ…
ഇത് കണ്ട ദിവ്യയുടെ മുഖം ഒറ്റയടിക്ക് എന്റെ നേരെ തിരിഞ്ഞു.
ആ കണ്ണിലെ കത്തുന്ന കനൽക്കഷ്ണങ്ങൾ എന്റെ നെഞ്ചിലേക്ക് തറച്ചുകയറി.
വീണ്ടും മൂഞ്ചിയല്ലോ നാഥാ… 😶
“പിന്നെ ഇപ്പോൾ അവൻ നിന്റെ മാത്രം ഒന്നുമല്ല…
എന്റെ കൂടി ബോയ്‌ഫ്രണ്ട് ആണ്…”
ഞാനോ… എപ്പോൾ… 😳
ഇവരിത്
💬 Comments
View all comments