0%

Chapter Title : രുദ്രപ്രതാപം 27 [JHON CLINTON]

Author : Jhon Clinton Read All Parts 10.4K

മമ്മി ഒന്ന് ചിരിച്ചു.”വാടാ…“

അതും പറഞ്ഞു എന്റെ കയ്യിലും പിടിച്ചു മുന്നോട്ടു നടന്നു…

നമ്മള് ഈ സാധനം ഒക്കെ സിനിമയിൽ അല്ലെ കണ്ടിട്ടുള്ളു. പൊട്ടൻ പിണ്ണാക്ക് കണ്ട പോലെ ഞാൻ അത്ഭുത പെട്ട് ഓരോന്നും നോക്കി…

”ടാ…“

എന്റെ ബോധം തിരിച്ചു വന്നത് അപ്പോഴാ…

”മ്മ്…“

”നിനക്കിതില് ഏതാ ഇഷ്ട്ടമായേ…“

ഏതാ ഇഷ്ട പെടാതെ എന്ന്‌ ചോദിക്കു…എല്ലാം ഒന്നിന് ഒന്ന് മെച്ചം…

”അങ്ങനെ ഒന്നുല്ല മമ്മി…എല്ലാം അടിപൊളിയാ…“

”അതെല്ല നിനക്കിതില് ഏതാ വേണ്ടേ…“

”എനിക്കോ “

”ആ നിനക്ക് തന്നെ…“

മോനെ മനസ്സിൽ ജിലേബി പൊട്ടി…എന്താ ഈ കേക്കണേ…കാറോ.. എനിക്കോ…അതും ഇതുപോലത്തെ ആഡംബര കറുകളോ…

”വേഗം പറാ…“

”മമ്മി എനിക്ക് ഇതൊന്നും വേണ്ടാ…“

ഞാനതു പറഞ്ഞതും അവരുടെ മുഖം ഒന്ന് വാടി..

”അതെന്താ നീ അങ്ങനെ പറഞ്ഞെ…ഇതൊന്നും നിനക്ക് ഇഷ്ട്ടായില്ലേ…ഇല്ലെങ്കി നിനക്കിഷ്ടം ആയതു പറ…ഞാൻ അത് വരുത്തിക്കാം…“

”അയ്യോ അതോണ്ട് ഒന്നുമല്ല…“

”പിന്നെ…“

”അത്…“

ഇതൊക്കെ എടുത്തോണ്ട് പോയി വല്ല വരയും കുറിയും വന്നാലുണ്ടല്ലോ കിഡ്നി വിക്കേണ്ടി വരും…പിന്നെ ഇപ്പൊ പെട്രോളിന് ഒക്കെ എന്താ വില അടപ്പു തെറിക്കും…

സത്യത്തിൽ അതോണ്ട് ഒന്നും അല്ല…അവര് ഇഷ്ടത്തോടെ തരണേലും…എന്തോ ഒരു പേടി…എന്തിനാണാവോ…

”ഒന്നുല്ല മമ്മി…എനിക്ക് എന്തിനാ ഇതൊക്കെ..“

”അതെന്താ നീ കാറ് ഓടിക്കാറില്ലേ…“

”അതൊക്കെ ഉണ്ട് “

”പിന്നെന്താ…“

”അതോണ്ട് ഒന്നും അല്ല…ഇതൊന്നും ഓടിക്കാൻ ഉള്ള കപ്പാസിറ്റി എനിക്കില്ലാത്ത പോലെ…“

ഞാൻ അതും പറഞ്ഞു ഒന്ന് ഇളിച്ചു…

അത് മമ്മിക്ക് ഒട്ടും പറ്റിയിട്ടില്ല…എന്നെ ഒരു കൂർപ്പിച്ചു നോട്ടം…പണിയായ…

”നീ ഇങ്ങോട്ട് വന്നേ…“

”അതും പറഞ്ഞോണ്ട് എന്നെ വെലിച്ചൊറ്റ നടത്തം

💬 Comments

View all comments