Chapter Title : രുദ്രപ്രതാപം 27 [JHON CLINTON]
എന്നൊന്നും വിളിച്ചു വന്നേക്കരുത്…“
”അതൊക്കെ ഞാൻ വരും…“
”ഇങ്ങോട്ട് വാ അപ്പൊ കാണിച്ചു തരാ…“
”ഇങ്ങനെ പിണങ്ങല്ലേ എന്റെ മായ പെണ്ണെ…ഞാൻ കുറച്ചു കയ്യുമ്പോഴേക്കും അങ്ങ് എത്തിക്കോളാ…“
”മ്മ്…“
” നീ ഇപ്പൊ എവിടെയാ…“
”ഞാൻ മുറിയിൽ ഇരിക്ക…“
”ബാക്കി ഉള്ളവരോ…?“
”മീനു സ്കൂളിൽ പോയി…പിന്നെ അമ്മയും അച്ഛനും അർച്ചനെച്ചിം അശ്വതീം ഓഫീസിൽ പോയി…
വീട്ടിൽ ഇപ്പൊ ഞാനും അപ്പു ചേച്ചിയും അമ്മയും മാത്രമേ ഉള്ളു…
അമ്മ അടുക്കളയിൽ ആണ്…“
”നിനക്ക് ഒന്ന് പോയി സഹായിച്ചൂടെ പെണ്ണെ…“
”ഞാൻ അവിടെ തന്നെ ആർന്നു ഇപ്പൊ ഇങ്ങോട്ട് വന്നേ ഉള്ളു…“
”ആ അപ്പൂന്റേം കൂടെ നടന്നു മടി വാങ്ങി വെക്കല്ലേ…“
”ഓഹ്…“
”അല്ല നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടാർന്നു…“
”എന്താ…“
”അത് ഇന്നലെ നീയും ആശ്വാതീം പുറത്തു പോയില്ലേ. അത് എങ്ങടായിരുന്നു…“
”അതൊക്കെ ഉണ്ട്…“
”എന്തുണ്ടെന്നു…കാര്യം പറ പെണ്ണെ…“
”അതിന് സമയം ആയിട്ടില്ല ആവുമ്പോ പറയാ ട്ടോ …“
”ഓഹ് അപ്പൊ നമ്മൾ അത്ര ഒക്കെ ഉള്ളല്ലേ…“
”ഇമോഷണൽ ട്രിക്ക് നടക്കൂല മോനെ…അമ്മ വിളിക്കണ്ട് ഞാൻ കട്ട് ചെയ്യാ…“
”എടി പറഞ്ഞിട്ട് പോടീ…“
ഫോൺ കട്ട് ചെയ്തു…
എന്നാലും എന്തിനാവും അവര് പോയെ.. മായ കൂടി ഇങ്ങനെ തൊടങ്ങിയ ഞാൻ പെടുമല്ലോ ഈശ്വര…
അങ്ങനെ ഞാൻ അതും ചിന്തിച്ചു നിക്കുമ്പോ ആണ് എന്റെ വയറിലൂടെ രണ്ടു കൈകൾ കോർത്തു എന്നെ കെട്ടി പിടിച്ചത്…
കഴുത്തിൽ ചൂടുള്ള ശ്വാസം വന്നു തട്ടി. ഒപ്പം ആ ചുണ്ടുകൾ മൂന്ന് നാല് വെട്ടം അവിടെ ഉമ്മ വച്ചു..
ആ കൈകൾ എന്റെ
💬 Comments
View all comments