Chapter Title : രുദ്രപ്രതാപം 3 [Jhon Clinton]
ഭയങ്കര ദേഷ്യക്കാരി ആണല്ലേ.ഇവളെ ഒന്നു തൊട്ടാൽ നിനക്ക് പൊള്ളും അല്ലെടി കുത്തിച്ചി”
അതും പറഞ്ഞു അവൻ അവളുടെ കഴുത്തിൽ കയറി പിടിച്ചു.“ഞാൻ ആരാണ് അറിയാമോടി
മൈരെ നിനക്ക്” അവൻ അവളുടെ കഴുത്തിൽ പിടിച്ചു മുമ്പോട്ട് തള്ളിയിട്ടു .നിലത്ത് വീണപ്പോൾ അവളുടെ കൈമുട്ടിൽ ചെറിയ മുറിവുണ്ടായി.
അവൻ അവൻ്റെ ഫോൺ എടുത്ത് അതിൽ ഒരു വീഡിയോ കാണിച്ചു.അതിൽ AI കൊണ്ട് ഉണ്ടാക്കിയ അച്ചുവിൻ്റെ face വച്ച ഒരു തുണ്ട് വീഡിയോ ആയിരുന്നു.
“നോക്കണ്ട original അല്ല.പക്ഷേ അതൊക്കെ തെളിയിച്ചു വരുന്നതിന് മുമ്പ് ഒരുപാട് സമയം എടുക്കും”അവൻ ഒരു വഷളൻ ചിരിയോടെ അവളെ നോക്കി.അച്ചു അപ്പോഴേക്കും പേടിച്ച് വിറച്ചിരുന്നു ഇത് പോലെ ഒരു വീഡിയോ ഇറങ്ങിയാൽ എന്താവും എന്ന് അവൾക്ക് ഊഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞു.
“അയ്യോ മോള് കരയൊന്നും വേണ്ട ചേട്ടന്മാർക്ക് ചെറിയ ഒരു ആഗ്രഹം ഉണ്ട് നീ അതൊന്നു സാധിച്ചു തരണം” അവൻ അവളുടെ മുഖത്ത് കൂടി വിരൽ ഓടിച്ചു.അവൾക്ക് അത് ഒരു അറപ്പായി തോന്നി.അവൾ മുഖം മാറ്റി.
“ഈ വരുന്ന പത്താം തിയ്യതി രാവിലെ കോളജിൻ്റെ സൈഡിൽ ഉള്ള പഴയ ബിൽഡിംഗിലേക്ക് നീ വരണം... ഒറ്റക്ക്.ഇനി നീ വരാതിരുന്നാൽ ഇത് മുഴുവൻ കോളേജും ഞാൻ ഫ്രീ ഷോ വെക്കും”
അതും പറഞ്ഞു അവൻ അവിടുന്ന് എണീറ്റ് പോയി ബൈക്ക് എടുത്തു.“പിന്നെ ഇത് ആരോടെങ്കിലും പറയാനാണ് നിൻ്റെ ഉദ്ദേശം എങ്കിൽ”അതും പറഞ്ഞു ഒരു ചിരിയും ചിരിച്ചു അവൻ പോയി
ഇനി എന്തു ചെയ്യും എന്നറിയാതെ കുറച്ച് നേരം അശ്വതി അവിടെ ഇരുന്നു.പിന്നെ കൂട്ടുകാരെല്ലാം കൂടി
💬 Comments
View all comments