0%

Chapter Title : രുദ്രപ്രതാപം 3 [Jhon Clinton]

Author : Jhon Clinton Read All Parts 62.3K

അവളെ വീട്ടിലേക്ക് കൊണ്ടാക്കി.

പിന്നീടുള്ള കുറച്ച് ദിവസങ്ങൾ.അശ്വതിയുടെ ഉള്ളിൽ ഒരു നീറി പുകച്ചിൽ ആയിരുന്നു.കോളജിൽ ആണെങ്കിൽ അവൻ്റെ വൃത്തികെട്ട നോട്ടവും.
,കമൻ്റും, ഇടക്കിടക്ക് അവൻ്റെ മുട്ടലും,തുടലും കൊണ്ട് അവൾ മടുത്തിരുന്നു.എല്ലാം അവൾ സഹിച്ചു.അങ്ങനെ കോളെജ് ഫെസ്റ്റിവൽ ഡേ വന്നു.ഇന്നാണ് അവൻ പറഞ്ഞ ദിവസം.

എന്തു ചെയ്യണം എന്ന് അറിയാതെ റൂമിൽ തന്നെ ഇരിക്കുവായിരുന്നു അവൾ.പെട്ടെന്ന് അങ്ങോട്ട് അർച്ചന  കേറി വന്നു.

“നിനക്കെന്താടി വയ്യേ വല്ലാതിരിക്കുന്നല്ലോ”

“ഒന്നും ഇല്ല ചേച്ചി ” അവൾക്ക് സംശയം ഒന്നും തോന്നാതിരിക്കാൻ അവൾ മുഖത്തോട്ട് നോക്കാതെ പറഞ്ഞു.

“അല്ല എന്തോ ഉണ്ട് നിന്നെ കണ്ടാൽ അറിയാം നീ കാര്യം പറ”

“ഒന്നുമില്ല ചേച്ചി”

“നീ പറയുന്നുണ്ടോ അതോ....”

“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ” അതും പറഞ്ഞു അവൾ ചേച്ചിയെ തട്ടി മാറ്റി ബാത്റൂമിലേക്ക് കയറി.വാതിൽ അടച്ചു കുറ്റി ഇട്ടു.അവളുടെ കണ്ണുകൾ നിറഞ്ഞു.അവൾ ശബ്ദം ഇല്ലാതെ എങ്ങീ എങ്ങീകരഞ്ഞു.ആരോടെങ്കിലും ഇതൊന്നു തുറന്നു പറയാൻ കഴിഞ്ഞിരുന്നു എങ്കിൽ.കുറച്ച് കഴിഞ്ഞ് അവൾ കുളിച്ച് ബാത്ത് റൂമിൽ നിന്നും ഇറങ്ങി.റൂമിൽ അപ്പൊൾ ആരും ഉണ്ടായിരുന്നില്ല...

അവൾ അലമാരിയിൽ നിന്നും ഒരു ഡ്രസ് എടുത്തിട്ടു.ശരീരം മുഴുവൻ മരവിക്കുന്ന പോലെ അവൾക്ക് തോന്നി.മറ്റൊരാൾക്ക് വേണ്ടി സഹായം ചെയ്യാൻ പോയ തനിക്ക് ഈ ഗതി വന്നല്ലോ.കൂടെ ഉണ്ടായിരുന്നവർ എല്ലാരും തന്നെ ഒറ്റക്കാക്കി.ആരും തന്നെ സഹായിക്കാനില്ല.ഇത് താൻ തന്നെ വരുത്തി വച്ചതാണ് .അവൾ കണ്ണാടിയിലേക്കൊന്നുകൂടി നോക്കി അവൾ കുറച്ച് നേരം നിന്നു.രക്ഷപെടാൻ  എന്തെങ്കിലും ഒരു വഴി ദൈവം കാണിച്ചു തന്നിരുന്നു എങ്കിൽ.എന്നവൾ ഒരു നിമിഷം പ്രാർഥിച്ചു

റൂമിൽ നിന്നും പുറത്തിറങ്ങി.താഴേക്കായി നടന്നു അപ്പൊൾ അഭിയുടെ മുറി അവൾ

💬 Comments

View all comments