Chapter Title : രുദ്രപ്രതാപം 3 [Jhon Clinton]
ഇരുമ്പു കമ്പിയിൽ നിന്നും രക്തം തുള്ളികളായി നിലത്തേക്ക് വീണു കൊണ്ടിരുന്നു.ചുറ്റു പാടും വല്ലാത്തൊരു നിശബ്ദ കൂടി നിന്നു.........
--------------------------------
കുറച്ച് സമയങ്ങൾക്ക് മുമ്പ്.....
--------------------------------
“എടാ അഭി നീ ഒന്ന് വാതിൽ തുറന്നേ ”
“എന്താ ചേച്ചി”
“അതൊക്കെ പറയാം നീ ആദ്യം ഇതൊന്നു തുറക്ക്”
ഞാൻ വാതിൽ തുറന്നു കൊടുത്തു അർച്ചന ചേച്ചി പെട്ടെന്ന് റൂമിൽ കേറി വാതിൽ അടച്ചു.എന്നിട്ട് എൻ്റെ നേരെ തിരിഞ്ഞു.
“എടാ അച്ചുവിന് ഈ ഇടയായി എന്തോ ഒരു സങ്കടം ഉള്ള പോലെ എനിക്ക് തോന്നി.നീ ശ്രദ്ധിച്ചായിരുന്നോ?”
അപ്പൊൾ ആണ് ഞാനും ഒന്ന് ഓർത്തത് ശരിയാണല്ലോ അല്ലെങ്കിൽ മുഴുവൻ സമയവും എൻ്റെ കൂടെ ഉണ്ടാവുന്നതാണ് ഇവൾക്ക് ഇതെന്തു പറ്റി.
“ആ എനിക്കും അങ്ങനെ ഇപ്പൊ തോന്നുന്നുണ്ട്”
“അല്ലെ....ഞാൻ ഇന്ന് അവളുടെ മുറിയിൽ പോയപ്പോ അവൾ അവിടെ ഒരു മങ്ങിയ ബൾബ് പോലെ ഇരിക്കുന്നു. എന്താ കാര്യം എന്ന് ചോദിച്ച പെണ്ണ് പറയണ്ടേ.എന്നെ കേറി കടിക്കാൻ വന്നു നേരെ ബാത്രൂമിൽ പോയി”
“എടി അത് അവളുടെ വല്ല പേഴ്സൺ കാര്യം വല്ലോം ആയിരിക്കും അത് കൊണ്ടാവും ദേഷ്യപ്പെട്ടെ ”
“ആ അത് അറിയാന ഞാൻ ഇങ്ങോട്ട് വന്നേ ”
അത് കേട്ട് ഞാൻ അവളെ ഒന്നു നോക്കി
“അതിന് ഇങ്ങോട്ട് വന്നിട്ടെന്തിനാ?”
“നിനക്കറിയാത്ത സീക്രട്ട് ഒന്നും അവൾക്കുണ്ടാവില്ലല്ലോ.രണ്ടും ഒറ്റ ചാക്കല്ലേ”
“ഓ അങ്ങനെ”ഞാൻ അതു പറഞ്ഞു തിരിഞ്ഞതും ഒന്നു ആലോചിച്ചു.അല്ല അതും ശരിയാണല്ലോ.മിക്ക എല്ലാ കാര്യങ്ങളും അവൾ എന്നോട് പറയാറുള്ളതാണ്.പുറത്ത് ആരോടും അങ്ങനെ പറയാത്ത കാര്യങ്ങൾ വരെ അവൾ എന്നോട് പറയാറുണ്ട്.പിന്നെ ഇതെന്താവും സംഭവം.
ഞാൻ അർച്ചനയെ ഒന്നു നോക്കി
“അല്ല ഞാൻ എന്ത ചെയ്യേണ്ടേ”
“നിനക്ക് അവളുടെ ക്ലാസിലെ ആരെങ്കിലും പരിചയം ഉണ്ടോ? ”
“ആ ഒന്നു രണ്ടു പേരെ അറിയാം”
“അവരുടെ നമ്പർ വല്ലതും ഉണ്ടോ”
“പിന്നെ എനിക്ക് അതല്ലേ പണി ഞാൻ അവളുടെ കൂടെ കണ്ടുള്ള പരിചയം അത്രയേ ഉള്ളു ”
“ശെരി ശെരി നീ ഒരു കാര്യം ചെയ്യ് അവരുടെ അടുത്ത് പോയൊന്നു അന്വേഷിക്കൂ”
“അവൾ അറിഞ്ഞ മോശം
💬 Comments
View all comments