Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]
മാളിൽ ഒന്ന് പോണം"
"ഹും"ഞാൻ ഒരു താൽപര്യമില്ലാത്ത മട്ടിൽ ഒന്നു മൂളുക മാത്രമാണ് ചെയ്തത്
"അതുകഴിഞ്ഞ് എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട് പിന്നെ ഒരു സിനിമയ്ക്ക് പോണം"
കോപ്പ് ഇന്നത്തെ ഒരു ദിവസം അങ്ങനെ പോയി എന്ന് ഉറപ്പ്. എനിക്ക് ഇതൊക്കെ തന്നെ കിട്ടണം. ഞാൻ പോലും അറിയാതെ ചെയ്ത കാര്യത്തിന് ഇത്രയും ശിക്ഷയോ ഇതൊക്കെ ആലോചിച്ചു ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരുന്നു അവൾ ആണെങ്കിൽ അവളുടെ കൈകൾ കൊണ്ട് എന്റെ വയറിലും തുടയിലും ഓടിച്ചു കൊണ്ടേയിരുന്നു.
ഞങ്ങൾ നേരെ മാളിലേക്ക് എത്തി എന്നിട്ട് ബൈക്ക് ഒരിടത്ത് പാർക്ക് ചെയ്തു. അവൾ എൻറെ പുറകിൽ നിന്നും ഇറങ്ങി ഡ്രസ്സ് ഒക്കെ ഒന്ന് റെഡിയാക്കി നിന്നു.
"വാ"
"ഞാനെന്തിനാ?"
"പിന്നെ ഞാൻ ഒറ്റയ്ക്ക് പോണോ?"
"ഞാനൊന്നും വരുന്നില്ല ഒറ്റയ്ക്ക് പോയാൽ മതി"
"അത് പറ്റില്ല നീയും എൻറെ കൂടെ തന്നെ വരണം. അല്ലാതെ പിന്നെ നിന്നെ എന്തിനാ എൻറെ സെക്രട്ടറി ആയി വെച്ചിരിക്കുന്നെ"
ശിവനെ ഇതിനെയങ്ങ് തീർത്താലോ സഹിക്കുന്നതിനും ഒരു പരിധിയില്ലേ. അങ്ങനെ ഞാൻ മനസ്സില്ല മനസ്സോടെ അവളുടെ കൂടെ ആ മാളിലേക്ക് നടന്നു.
അവൾ എന്നെയും കൊണ്ട് നേരെ കൊണ്ടു പോയത് ഹെയർ കിംഗ് എന്ന് പറയുന്ന ഒരു ബാർബർ ഷോപ്പിലേക്ക് ആയിരുന്നു. അതൊരു യൂണി സെക്സ് ബാർബർ ഷോപ്പ് ആയിരുന്നു അവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഹെയർ സ്റ്റൈൽ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഞങ്ങൾ അതിനകത്തു കയറിയപ്പോൾ വളരെ മോഡേൺ ആയി ഡിസൈൻ ചെയ്ത ഒരു മനോഹരമായ ഷോപ്പ് ആയിരുന്നു അത്. അവൾ എന്നെ അവിടുത്തെ
💬 Comments
View all comments