0%

Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]

Author : Jhon Clinton Read All Parts 76.9K

സാധിച്ചു എന്ന ഒരു മുഖത്തോടെ ആയിരുന്നു അവളുടെ നിറുത്തം.

"അപ്പൊ പോകാം"ഒരു വല്ലാത്ത ചിരിയോടെ അവൾ എന്നെ നോക്കി പറഞ്ഞു. അത് കണ്ടപ്പോൾ തന്നെ മനുഷ്യനെ ദേഷ്യം കൊണ്ട് പെരുവിരൽ തരിച്ചുകയറിയിരുന്നു. ഞാനൊന്ന് പല്ലുരുമ്മി കൊണ്ട് അവളെ നോക്കി ശേഷം ബൈക്ക് എടുക്കാൻ വേണ്ടി നടന്നു.

ഞാൻ ബൈക്ക് എടുത്ത് വന്നതും. അവൾ എൻറെ പുറകിൽ കയറി ഇരുന്നു. എന്നിട്ട് രണ്ടു കൈകളും എൻറെ വയറിൽ ചുറ്റിപിടിച്ചു.

"പോകാം"

ഞാൻ തിരിഞ്ഞു അവളെ ഒന്ന് നോക്കി

"എന്താ മോളുടെ ഉദ്ദേശം"

"എന്തു ഉദ്ദേശം?"

"അല്ല ഇത്ര അങ്ങ് കയറിയിരിക്കാൻ ഇരിക്കാൻ ഞാനെന്താ നിൻറെ മറ്റവനോ പുറകോട്ട് ഇരിക്കടീ"

"ഡാ.. ഡാ... ഞാൻ എനിക്ക് ഇഷ്ടമുള്ള പോലെ ചെയ്യും സുനിതമ്മ പറഞ്ഞത് കേട്ടില്ലേ ഞാൻ പറയുന്നത് കേട്ട് അനുസരിച്ച് നല്ല കുട്ടിയായിരിക്കണം എന്ന് നീ അതല്ല ഉദ്ദേശമെങ്കിൽ നിന്റെ ആ ഫോട്ടോസ് ഒക്കെ ഞാൻ അവർക്കൊക്കെ അയച്ചുകൊടുക്കും "അതു കേട്ടതും ഞാൻ ഒന്ന് അമ്പരന്നു. ദൈവമേ ഇടിവെട്ടിയവൻ്റെ തലയിൽ പാമ്പ് കടിച്ച പോലെ ആയല്ലോ എൻറെ അവസ്ഥ.

ഞാൻ വണ്ടിയെടുത്ത് പുറത്തേക്ക് പറത്തി. അവൾ കൂടുതൽ കൂടുതൽ എന്നെ മുറുക്കിപ്പിടിക്കുന്നത് ആയി എനിക്ക് അനുഭവപ്പെട്ടു. അവളുടെ മൂക്കും ചുണ്ടുകൾ എൻറെ കഴുത്തിന്റെ ഭാഗത്തായി തൊട്ടിരുന്നു നിൽക്കുന്നുണ്ടായിരുന്നു.

"അല്ല എങ്ങോട്ടാ പോകുന്നത് എന്നെങ്കിലും ഒന്ന് പറയുമോ"

"അങ്ങനെയൊന്നുമില്ല ചുമ്മാ ഒന്ന് കറങ്ങാൻ പോകാം എന്ന് വിചാരിച്ചു"

എന്തോന്ന് അതിനാണോടി ശവമേ നീ രാവിലെ തന്നെ എൻറെ വീട്ടിൽ കയറി വന്നത്. ഞാൻ മനസ്സിൽ അവളെ തെറി വിളിച്ചു.

"ആദ്യം നമുക്ക്

💬 Comments

View all comments