Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]
ഒരു തംസ് അപ്പ് കാണിച്ചുകൊടുത്തു. അയാൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. എഴുന്നേറ്റ് തിരിച്ചു നടന്നപ്പോഴാണ് എന്നെ കണ്ട് വാ പൊളിച്ച് നിൽക്കുന്ന ദിവ്യയെ ഞാൻ കണ്ടു.
"Wow you look so handsome"
അവൾ പറഞ്ഞത് എനിക്ക് നല്ല രീതിയിൽ പിടിച്ചെങ്കിലും ഞാൻ അത് പുറത്തു കാണിച്ചില്ല ഞാൻ ഒരു പുച്ഛത്തോടെ ഒന്ന് ഇളിക്കുക മാത്രമാണ് ചെയ്തത്😤
അങ്ങനെ ഞങ്ങൾ കൗണ്ടറിന്റെ അടുത്തോട്ട് ചെന്നു.
"എത്രയായി"ഞാൻ പോക്കറ്റിൽ നിന്ന് പേഴ്സും എടുത്ത് നിന്നു.
"സാർ 1800"അവിടുത്തെ സ്റ്റാഫ് എന്നോട് പറഞ്ഞു
"എത്ര...😳"
"സാർ 1800"
അപ്പോഴേ പറഞ്ഞത വേണ്ട വേണ്ടാ എന്ന്.1800 രൂപ ഈ എൻറെ മുടി വെട്ടാനോ ഇതെങ്ങാനും എന്റെ അമ്മ അറിഞ്ഞാൽ എന്നെ വച്ചേക്കില്ല. ഇതിനുമാത്രം എന്ത് എൻറെ തലയിൽ ഇവന്മാര് ചെയ്തത്.
എൻറെ മുഖത്ത് അന്താളിപ്പ് കണ്ട് കാര്യം മനസ്സിലായ ദിവ്യ മുന്നോട്ട് വന്നു. എന്നിട്ട് അവളുടെ കയ്യിൽ നിന്നും ഒരു കാർഡ് എടുത്ത് അവർക്ക് നേരെ നീട്ടി. ഹും തീർന്നു അതിൻറെ ഒരു കുറവ് കൂടി ഉണ്ടായിരുന്നുള്ളൂ ഇനി ഇപ്പോൾ ഇതും കൂടി സഹിക്കേണ്ടിവരും.
അങ്ങനെ അവിടുത്തെ പരിപാടിയെല്ലാം കഴിഞ്ഞു. ഞങ്ങൾ നേരെ ഒരു ലേഡീസ് കോസ്റ്റും ഷോപ്പിലേക്ക് കയറി. പിന്നെ ഒരു രണ്ടുമണിക്കൂർ അതിനകത്ത് തന്നെയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ദിവ്യ ഓരോ ഡ്രസ്സ് എടുക്കും എന്നോട് അഭിപ്രായം ചോദിക്കുന്നു.
ആദ്യമൊക്കെ ഞാൻ ഒന്നും മിണ്ടിയില്ലെങ്കിലും പിന്നെപ്പിന്നെ ഇവിടുന്ന് ഒന്ന് രക്ഷപ്പെടാൻ ഉള്ള രീതിയിൽ ഞാൻ നന്നായിട്ടുണ്ട് എന്നൊക്കെ പറയാൻ തുടങ്ങി എന്നിട്ട് എന്ത് കാര്യം അവൾ അതൊന്നും
💬 Comments
View all comments