Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]
വക വെയ്ക്കുക പോലും ചെയ്തില്ല.
അവിടെ ഉണ്ടായിരുന്നു ഭൂരിഭാഗം പെൺകുട്ടികളുടെ നോട്ടവും എൻറെ ദേഹത്തും മുഖത്തും ആണെന്ന് മനസ്സിലാക്കിയ ദിവ്യ കുറച്ചു കലിപ്പിലായി പിന്നെ അവൾക്ക് ഇഷ്ടപ്പെട്ട ഒന്ന് രണ്ട് ഡ്രസ്സ് എടുത്തു പാക്ക് ചെയ്തു. അതൊക്കെ കഴിഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി തിരിച്ചു പോകുമ്പോൾ അവൾ എൻറെ കൈകൾക്ക് അകത്തുകൂടി കൈകൾ കോർത്തു പിടിച്ചിട്ടുണ്ട് ആയിരുന്നു. ഒരു ചെറിയ കുട്ടി തൻറെ കളിപ്പാട്ടം സൂക്ഷിച്ചു കൊണ്ടുപോകുന്ന പോലെ.
പിന്നെ അങ്ങനെ പോയി ഒരു സിനിമ കണ്ടു ,ഫുഡ് കഴിച്ചു, ഒരുപാട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു സത്യം പറഞ്ഞാൽ മടുത്തു. നിങ്ങൾക്ക് ഇപ്പൊ തോന്നുന്നുണ്ടോ ഇവൻ എന്ത് തേങ്ങയാ ഈ പറയുന്നേ? ഇത്രയും നല്ല സുന്ദരി അടുത്തുള്ള മടുത്തു എന്നോ.
പുറത്തുനിന്ന് കാണുന്നവർക്ക് അങ്ങനെയൊക്കെ തോന്നും പക്ഷേ എൻറെ അവസ്ഥ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു കൂട്ടിൽ അകപ്പെട്ട ഒരു തത്തയെ പോലെ ആയിരുന്നു.
അങ്ങനെ അതൊക്കെ കഴിഞ്ഞു അവളെ അവളുടെ വീട്ടിൽ ആക്കി കൊടുത്തു അപ്പോഴേക്കും സമയം 8 മണി കഴിഞ്ഞിരുന്നു.
"Today was really fun 😊"അവൾ ബൈക്കിൽ നിന്നും ഇറങ്ങി എന്നെ നോക്കി പറഞ്ഞു
"😐"നമുക്ക് പ്രത്യേകിച്ച് ഒരു താല്പര്യവുണ്ടായിരുന്നില്ല ആ ഒരു വികാരമായിരുന്നു അപ്പോൾ എനിക്ക് ഉണ്ടായിരുന്നത്.
"So നാളെയും എന്നെ അങ്ങോട്ട് വരുത്തിക്കരുത് ഒരു 9 മണിയാവുമ്പോഴേക്കും എന്നെ പിക്ക് ചെയ്യാൻ വരണം"
ദൈവമേ ഈ മാരണത്തെ നാളെയും ഞാൻ ചുമക്കണോ?
അവൾ അതും പറഞ്ഞു തിരിഞ്ഞുനടന്നു. ഞാൻ വീട്ടിലേക്ക് പോകാനായി ബൈക്ക് സ്റ്റാർട്ട് ചെയ്തു. പെട്ടെന്നാണ് അവൾ തിരിഞ്ഞു കൊണ്ട്
💬 Comments
View all comments