Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]
നോക്കി അവളുടെ മുഖമെല്ലാം ചുവന്നു തുടുത്തിരുന്നു.അവൾ എന്നെ ഒരു വല്ലാത്ത നോട്ടം നോക്കിനിന്നു.എൻ്റെ നോട്ടം അവളിലേക്ക് ആണെന്ന് മനസ്സിലായപ്പോൾ പതിവ് പോലെ അവൾ നോട്ടം എൻറെ മുഖത്തുനിന്നും മാറ്റി. സ്വാഭാവികം.പിന്നെയും അച്ചനും അമ്മയും കൂടി നന്നായിട്ടുണ്ട് എന്ന് പറഞ്ഞു.ഇതൊക്കെ കേട്ടപ്പോൾ തന്നെ ഞാൻ അങ്ങ് ചാർജ് ആയി.
ഞാൻ കുറച്ചുനേരം അവരോട് കൂടെ സംസാരിച്ചിരുന്നു. എന്നിട്ട് എൻ്റെ മുറിയിലേക്ക് പോയി.കുളിയൊക്കെ കഴിഞ്ഞു ഞാൻ ബെഡിലേക്ക് വീണു. ഇന്ന് നടന്ന ഓരോ കര്യങ്ങൾ എൻ്റെ ഓർമയിലേക്ക് വന്നു കൊണ്ടേ ഇരുന്നു.അവസാനം ആ ചുംബനവും.
എനിക്ക് നാണം വന്നു ഞാൻ എൻ്റെ മുഖം തലയണയിൽ അമർത്തി കമിഴ്ന്നു കിടന്നു.അപ്പോഴും അവളുടെ ആ സ്ട്രോബറി ചുണ്ടു കളുടെ മൃദുലത എൻ്റെ ചുണ്ടുകളിൽ എന്നിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു.
ഞാൻ ചൂണ്ടു വിരൽ കൊണ്ട് എൻ്റെ ചുണ്ടുകൾ ഒന്നു തലോടി അപ്പൊൾ അവൾ എൻ്റെ കീഴ് ചുണ്ട് നുണഞ്ഞു വലിച്ചത് എൻ്റെ ഓർമയിലേക്ക് വന്നു.സത്യം പറഞ്ഞാല് വികാരം കൊണ്ട് ഞാൻ തുള്ളിച്ചാടുവായിരുന്നു.എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
ഒരു സുന്ദരമായ മണിയറ പക്ഷേ ഇന്ന് കാണുന്ന പോലെ ഉള്ളതല്ല ചുറ്റിലും തീ പന്തങ്ങൾ കത്തിച്ചു വച്ചിരിക്കുന്നു വെട്ടു കല്ലുകൊണ്ട് നിർമിച്ച ചുമരുകൾ.പെട്ടന്ന് മറ്റൊരു ദൃശ്യം വ്യക്തമായി അതിൽ ആകാശത്തോളം ഉയരമുള്ള ഒരു വെള്ള ചാട്ടം.
വീണ്ടും ദൃശ്യങ്ങൾ മാറി മറഞ്ഞു.പിന്നെ കണ്ടത് കൊടുമ്പിരി കൊള്ളുന്ന ഒരു യുദ്ധ ഭൂമി.നിലത്തെല്ലാം ജീവൻ നഷ്ടപ്പെട്ട് കിടക്കുന്ന പടയാളികൾ കടുത്ത സൂര്യൻ്റെ വെളിച്ചം ആ ഭൂമിക്ക് മുകളിൽ അലയടിച്ചു നിന്നിരുന്നു.അവസാന മായി നേരത്തെ കണ്ട ആ മണിയറ തന്നെ
💬 Comments
View all comments