Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]
പുറക്കീന്ന് വിളിച്ച്😠
"നീ ഓഫീസിലേക്ക് അല്ലെ?"
"അതെ"
"ആ അശ്വതിയും ഉണ്ട് അവളെയും ഒന്ന് കൊണ്ടുപോക്കോ അവൾക്ക് എന്തോ പ്രോജക്ട് തീർക്കാൻ ഉണ്ടെന്ന്"
അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി.അശ്വതി എൻ്റെ കൂടെ വരുന്നു എന്നോ. എന്തിന്?.
അല്ലകിലേ കാണുന്നത് പോലും അവൾക്ക് ഇപ്പൊ ഇഷ്ടമില്ല പിന്നെ എങ്ങനെ അവൾ എൻ്റെ കൂടെ വരും.ചിലപ്പോ അമ്മ നിർബന്ധിച്ചത് ആവും.
"അപ്പൊ നിങ്ങളോ"
"ഞങൾ വരാൻ കുറച്ച് വഴുകും അവൾക്ക് കുറച്ച് അർജൻ്റ് ഉണ്ട് എന്ന്"
"എന്ന പിന്നെ അച്ഛനോട് കൊണ്ടാക്കാൻ പറഞ്ഞൂടെ"
"അച്ചന് ഏതോ ഒരു വസ്തു കച്ചോടാക്കാൻ പോണം എന്ന്?"
"എന്ന പിന്നെ ..."
"നിനക്ക് എന്നെ കൊണ്ടുപോവാൻ വല്ല വിരോധവും ഉണ്ടോടാ "
ആ ഒരൊറ്റ ചോദ്യം മതിയായിരുന്നു എൻ്റെ വായ അടപ്പിക്കാൻ.അതേ അത് അശ്വതി ആയിരുന്നു.ഒരുപാട് കാലങ്ങൾക്ക് ശേഷം അവളുടെ മധുരിക്കുന്ന മൃദുലമായ ശബ്ദം ഞാൻ വീണ്ടും കേട്ടു.പക്ഷേ മൃദുലത ഇച്ചിരി കൂടി പോയോ എന്നൊരു സംശയം🤔
"ഉണ്ടോടാ" അവൾ ഒന്നു കൂടി കനത്തിൽ ചോദിച്ചു.ഞാൻ എല്ലാ എന്ന മട്ടിൽ എൻ്റെ ചുമലുകൾ കുലുക്കി.അല്ലാതെ എന്തു പറയാൻ കാലങ്ങൾക്ക് ശേഷം ഒന്നു മിണ്ടുന്നത് ആണ്.ഇനി ഇതും കൂടി ഉടക്കണ്ടല്ലോ.
"അമ്മ ഞങൾ ഇറങ്ങുവാ.."അവൾ അമ്മയോട് അതും പറഞ്ഞു നേരെ എൻ്റെ ബൈക്കിൻ്റെ പുറകിൽ വന്നു കയറി.ഇതൊക്കെ വായും പൊളിച്ച് നോക്കി ഇരിക്കുവായിരുന്നു ഞാൻ.
"നീ എന്തു തൊലിച്ചൊണ്ടിരിക്കുവാ വണ്ടി എടുക്കടാ..."
"എടുക്കുവല്ലേ"ഞാൻ അവളെ നോക്കാതെ തന്നെ അതും പറഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങി പക്ഷേ എത്ര പ്രാവശ്യം കിക്കർ അടിച്ചിട്ടും അവൻ
💬 Comments
View all comments