Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]
സ്റ്റാർട്ട് ആവുന്നില്ല.
ദൈവമേ പണിയാക്കിയോ.എൻ്റെ തപ്പി തടയൽ കണ്ടു പുറകിൽ ഇരുന്നു അശ്വതി എന്നെ തന്നെ നോക്കി ഇരുന്നു.
"നീ ഇന്നെങ്ങനും എടുക്കുമോ?"
"വണ്ടിക്ക് എന്തോ പ്രശ്നം ഉണ്ട് എന്ന് തോനുന്നു ഒരു സ്റ്റാർട്ടിങ് ട്രബിൾ"ഞാൻ അതും പറഞ്ഞു പിന്നെയും തിരച്ചിൽ തുടങ്ങി.അപ്പോഴാണ് അവൾ പുറകിൽ നിന്നും അവളുടെ ഒരു കൈ മുന്നോട്ട് കൊണ്ട് വന്നു ബൈക്കിൻ്റെ ചാവി തിരിച്ചത്.എന്നിട്ട് അവൾ എൻ്റെ മുഖത്തോട്ട് ഒന്നു നോക്കി ഒരു പുച്ഛത്തോടെ.ഞാൻ അവളോട് ഒന്ന് ചിരിച്ചു കാണിച്ചു.
"കിടന്നു കിണിക്കാതെ വണ്ടി എടുക്ക്"അവൾ മുമ്പത്തെ അതേ ടോണിൽ തന്നെ പറഞ്ഞു.അത് കേട്ടതും പിന്നെ ഞാൻ ഒന്നും നോക്കിയില്ല വണ്ടി എടുത്ത് പുറത്തേക്ക് വിട്ടു.അല്ലാതെ നമ്മൾ എന്തു ചെയ്യാൻ.
ഞാൻ ഓഫീസിലേക്ക് വെച്ചു പിടിച്ചു ഞങ്ങൾക്കിടയിൽ പ്രത്യേകിച്ച് സംസാരം ഒന്നും ഉണ്ടായിരുന്നില്ല അങ്ങനെ ഞങ്ങൾ ഓഫീസിൽ എത്തി. അവൾ എന്റെ പുറകിൽ നിന്നും എഴുന്നേറ്റ് എൻറെ മുന്നിൽ വന്നു നിന്നു.
"നീയും ആ ദിവ്യയും ആയുള്ള ബന്ധം എന്താ?"അവൾ ഇപ്പോഴും ആ ദേഷ്യമുള്ള മുഖത്തോടെ തന്നെയാണ് നിൽക്കുന്നത്.
"എന്തു ബന്ധം"ഞാൻ ഒന്നുമറിയാത്ത പോലെ തിരിച്ചു ചോദിച്ചു
"നിനക്കറിയില്ല?"
ഞാൻ ഇല്ല എന്ന മട്ടിൽ എൻറെ ചുമലുകൾ കുലുക്കി.അപ്പൊൾ തന്നെ അവൾ അവളുടെ ബാഗിൽ കയ്യിട്ട് ഫോൺ എടുത്തു എന്നിട്ടു അത് അൺലോക്ക് ചെയ്തു എൻ്റെ നേരെ നീട്ടി.അതിൽ ദിവ്യ യുടെ insta story ആയിരുന്നു.
ഇന്നലെ ബാർബർ ഷോപ്പിൽ മുടിവെട്ടുമ്പോ എടുത്തതാണെന്ന് തോനുന്നു അതിൻ്റെ കൂടെ ഒരു ഹാർട്ട് സിമ്പലും. അല്ല ഇതിനു ഇപ്പൊ എന്താ എന്ന മട്ടിൽ ഞാൻ
💬 Comments
View all comments