Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]
"ഓ പിന്നെ പഠിച്ച് കലക്ടർ അവൻ പോവല്ലേ"അമ്മ ആയിരുന്നു അത്.
"എന്തായാലും മോൻ ഇനി കുറച്ച് നാൾ നാട്ടിൽ തന്നെയാ അല്ലാതെ ഇനി നിന്നെ എങ്ങോട്ടും വിടും എന്ന് കരുതേണ്ട അത് നടക്കുകയും ഇല്ല"
Ok അപ്പൊ കാര്യങ്ങൾക്ക് ഒക്കെ ഒരുത്തീരുമാനമായി.ഞാൻ വട്ടത്തിൽ മൂഞ്ചി 😶
അങ്ങനെ അതൊക്കെ കഴിഞ്ഞപ്പോഴേക്കും സമയം ഒരുപാട് ആയി.വീട്ടിലേക്ക് ഞാനും അമ്മയും ഒരുമിച്ചാണ് പോയത്.വീടെത്തുന്ന വരെ അമ്മ പലതും പറഞ്ഞിരുന്നു എങ്കിലും ഞാൻ ഒന്നിനും ചെവി കൊടുത്തില്ല.
അങ്ങനെ വീട്ടിൽ എത്തി ഞാൻ ബൈക്കും നിർത്തി നേരെ അകത്തേക്ക് കയറി.മൂട്ടിൽ തീ കത്തി പിടിച്ച് എൻ്റെ നടത്തം കണ്ട് സോഫയിൽ ഇരുന്നിരുന്ന അപ്പുവും അച്ചനും അന്തം വിട്ടു നോക്കി നിന്നു.ഞാൻ മുകളിലേക്ക് കയറുമ്പോൾ.അമ്മയോട് എന്താ കാര്യം എന്നൊക്കെ അച്ചൻ ചോദിക്കുന്നത് ഞാൻ കേട്ടു അതൊന്നും വക വയ്ക്കാതെ ഞാൻ റൂമിൽ കയറി വാതിൽ അടച്ചു നേരെ ബസിലേക്ക് ഒറ്റ വിഴിച്ച ആയിരുന്നു.
ഇതിലും ഗതി കെട്ടവൻ ഈ ലോകത്ത് ഇനി വേറെ ആരെങ്കിലും ഉണ്ടാവുമോ ഈശ്വര.ഇനി ഇപ്പൊ എന്താ ചെയ്യ നാട് വിട്ടാലോ.വേണ്ട മാമൻ പോലീസ് അല്ലെ പെട്ടന്ന് തൂക്കും. ആലോചിച്ചിട്ട് ആണെങ്കിൽ ഒരു എത്തും പിടിയും കിട്ടുന്നില്ല.അവളാനേകി ഒരു ഫോൺ നിറച്ച് ഫോട്ടം എടുത്ത് വച്ചിട്ടുണ്ട്.
അതെങ്ങാനും പുറത്ത് വന്നാൽ അമ്മ എന്നെ തല്ലി കൊല്ലും.എൻ്റെ തലയ്ക്ക് വല്ലാത്തൊരു പെരുപ്പ് ഞാൻ രണ്ട് കയ്യും തലക്ക് വച്ച് കിടന്നു.കുറച്ച് നേരം പെട്ടെന്നാണ് എനിക്ക് അഖിലിൻ്റെ ഓർമ വന്നത് ഞാൻ നേരെ ഫോൺ എടുത്തു അവന് വിളിച്ചു.
"ഹലോ"
"ഹലോ അഖിലെ
💬 Comments
View all comments