Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]
പാസാക്കി തിരിച്ചറങ്ങുമ്പോൾ എന്റെ ബെഡിൽ ഇരുന്ന് ഫോൺ നോക്കുന്ന ദിവ്യയെ ഞാൻ കണ്ടു.
"നീയെന്താ ഇവിടെ"
"അതോ അവരെല്ലാം ഓഫീസിലോട്ട് പോയി പിന്നെ അപർണ ചേച്ചി എന്തോ ക്ലാസ് ഉണ്ടെന്നു പറഞ്ഞു റൂമിലുട്ടും പോയി പിന്നെ എനിക്ക് അവിടെയിരുന്നു ബോറടിച്ചപ്പോൾ ഞാൻ ഇങ്ങോട്ട് പോന്നു"
"മറ്റൊരാളുടെ റൂമിലോട്ട് കയറി വരുമ്പോൾ അയാളോട് ചോദിക്കേണ്ട മിനിമം ഒരു മര്യാദയെങ്കിലും കാണിക്കണ്ടേ"
"ഓ ആരാ പറയുന്നേ? ഒരു മര്യാദരാമൻ"
അവൾ എന്നെ കുറച്ച് പുച്ഛത്തോടെ നോക്കി😏. സംഭവം സത്യമാണെങ്കിലും നമുക്കങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ.
"എനിക്കൊന്ന് ചേഞ്ച് ചെയ്യണം"
"ചെയ്തോ"
അവളുടെ മറുപടി കേട്ട് ഞാൻ ശരിക്കും ഞെട്ടി😳.
"അല്ല താനൊന്ന് പുറത്ത് പോണം"ഞാൻ കുറച്ച് അധികാരത്തോടെ പറഞ്ഞു.
"ഓ പിന്നെ ഞാൻ കാണാത്ത ഒന്നുമല്ലല്ലോ വേണമെങ്കിൽ ഇവിടെ നിന്ന് ചേഞ്ച് ചെയ്തോ ഞാൻ ഒന്നും പുറത്തു പോകാൻ പോകുന്നില്ല"അതും പറഞ്ഞു അവൾ ഫോണിലോട്ട് തന്നെ നോക്കിയിരുന്നു.
ദൈവമേ ഇവൾക്ക് എന്താ നാണവും മാനവുമില്ല ഒരു അന്യ പുരുഷൻറെ മുറിയിൽ കയറിയിരുന്നു തോന്നിയപോലെ കാട്ടി കൂട്ടുന്നു. ഏതുസമയത്താണോ ഇവളെയൊക്കെ അത് ചെയ്യാൻ തോന്നിയത്. അവൾ മാറുന്ന ഒരു ലക്ഷണവും ഇല്ല എന്ന് കണ്ടപ്പോൾ ഞാൻ അലമാരയിൽ നിന്നും എൻറെ ഒരു ഷർട്ടും പാന്റും എടുത്ത് നേരെ ബാത്ത്റൂമിലേക്ക് കയറാൻ തിരിഞ്ഞതും അവൾ പുറകിൽ നിന്ന് വിളിച്ചു.
"നീ എങ്ങോട്ടാ"
"ഡ്രസ്സ് മാറാൻ"ഞാൻ അവളുടെ ഭാഗത്തോട് തിരിഞ്ഞു പറഞ്ഞു
"അതിനിവിടെ ആയിക്കൂടെ"
"അയ്യോ മേടത്തിന് കുറച്ചു കുറവായിരിക്കും പക്ഷേ എനിക്ക് കുറച്ച് നാണവും മാനവും ഒക്കെയുണ്ട് അതുകൊണ്ട് സോറി"അതും പറഞ്ഞു ഞാൻ നേരെ ബാത്റൂമിൽ കയറി ഡ്രസ്സ് മാറി തിരിച്ചു വന്നു.
ഇത്രയും നേരം എൻ്റെ കട്ടിലിൽ ഇരുന്നിരുന്ന ദിവ്യ ഞാൻ പുറത്ത് വന്നപ്പോൾ നേരെ എൻ്റെ മുന്നിൽ വന്ന് നിന്നു.അവൾ പതിയെ എൻ്റെ നേരെ നടന്നടുക്കാൻ തുടങ്ങി അത് കണ്ട് എനിക്ക് അത് അത്ര പന്തിയല്ലാത്തതുകൊണ്ട് ഞാൻ പുറകിലോട്ട് നീങ്ങി പക്ഷേ അപ്പോൾ അവൾ എൻറെ അടുത്തോട്ട് തന്നെ വന്നുകൊണ്ടിരിക്കുകയായിരുന്നു എൻറെ പുറം ബാത്റൂമിന്റെ ഡോറിൽ തട്ടി ഞാൻ നിന്നു. ഞങ്ങൾക്ക് ഇടയിൽ
💬 Comments
View all comments