0%

Chapter Title : രുദ്രപ്രതാപം 5 [Jhon Clinton]

Author : Jhon Clinton Read All Parts 19K

നോക്കി.

"എന്താ പറഞ്ഞേ?"

" അന്നു നിൻ്റെ പൂജ ചെയ്യാൻ ഞങ്ങൾക്ക് രണ്ടു പെൺ കുട്ടികളെ നിന്നിൽ ബന്ധിപ്പിക്കേണ്ടി വന്നു.ഈ ഇരിക്കുന്ന കുട്ടി നിൻ്റെ രണ്ടു വധുമാരിൽ ഒരാൾ മാത്രം ആണ്."അയാള് അതും പറഞ്ഞു നിർത്തി അത്രയും നേരം എൻ്റെ ഉള്ളിൽ കത്തിയ സന്തോഷം മുഴുവൻ ഒരു ബലൂൺ പൊട്ടുന്ന പോലെ അപ്രതീക്ഷം ആയി.

"എന്തോന്ന്...."😵‍💫

--------------------------------------------------------------------

"രണ്ട് ഭാര്യമാരോ?"വിശ്വാസം വരാതെ ഞാൻ അയാളോട് ചോദിച്ചു

"അതെ"ആൾ എൻ്റെ ചോദ്യത്തിന് മറുപടി എന്നോണം പറഞ്ഞു.

"നിങ്ങൾ എന്താ ഈ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ?"എൻ്റെ ശബ്ദം അത്യാവശ്യം ഉച്ചത്തിൽ ആയിരുന്നു.പെട്ടെന്ന് തന്നെ എൻ്റെ ഷോൾഡറിൽ ഒരു കൈ വന്നു.ഞാൻ ആരാണെന്ന് നോക്കിയപ്പോൾ അച്ഛനാണ്.വേണ്ട എന്ന മുഖത്തോടെ എന്നെ നോക്കി.

ഞാൻ ചുറ്റും ഒന്നു നോക്കി എല്ലാവരുടെ മുഖത്തും ഒരമ്പരപ്പും,സംഭവിക്കാൻ പാടില്ലാത്ത എന്തൊ സംഭവിച്ച മട്ടായിരുന്നു.

"നിങ്ങൾക്ക് ഒക്കെ ഇതെന്താ പ്രാന്തായോ"

"അഭി നീ ഒന്ന് മിണ്ടല്ലേ"അമ്മ യാണ് അത് പറഞ്ഞത്

"പിന്നെ മിണ്ടാതെ ഇതൊക്കെ അങ്ങ് സമ്മതിച്ചു കൊടുക്കണോ?"

"ആ കുട്ടിയുടെ ജാതകത്തിലും ഇതേ ദോഷം ഉണ്ടായിരുന്നു "ശങ്കരൻ നമ്പൂതിരി പറഞ്ഞു തുടങ്ങി.

"നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ഞങ്ങളുടെ മുന്നിൽ മറ്റു മാർഗം ഒന്നും ഇല്ലായിരുന്നു. ഓരോ ദിവസങ്ങൾ കഴിയുമ്പോഴും നിങ്ങളുടെ അവസ്ഥ മോശപ്പെട്ട് വരുകയായിരുന്നു. അവസാനം നിങ്ങളുടെ മാതാ പിതാക്കൾ ആ തീരുമാനം എടുത്തു"

"എല്ലാം മുന്നിൽ നിന്ന് നയിച്ചിരുന്നത് മേപ്പടൻ ആയിരുന്നു. അന്ന് അദ്ദേഹം പൂജ കൾ എല്ലാം കഴിഞ്ഞതിനു ശേഷം ഒരു കാര്യം കൂടി പറഞ്ഞിരുന്നു കാലങ്ങൾക്ക് ശേഷം ഇവന്റെ ശക്തി

💬 Comments

View all comments