Chapter Title : രുദ്രപ്രതാപം 5 [Jhon Clinton]
താങ്ങാനുള്ള ശേഷി അവന്റെ ശരീരത്തിന് തിരികെ ലഭിക്കും. അത് വരെ അവനു നേരെ ഒരു ആപത്തും വരില്ല പക്ഷെ അതിനു ശേഷം എന്ത് സംഭവിക്കും എന്ന് ഒന്നും പറയാൻ ആവില്ല എന്ന്"
"കോപ്പ് ഏതോ സിനിമ കഥ കൊടുന്നു വിളമ്പുവ"ഞാൻ ദേഷ്യം കൊണ്ട് പറഞ്ഞു.
"അഭി...."പുറകിൽ നിന്നും നല്ല ശബ്ദത്തിൽ തന്നെ അമ്മയുടെ വിളി വന്നു.
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ണുകൾ കലങ്ങി എന്നെ നോക്കി നിൽക്കുവാണ്. അതു കൂടി കണ്ടപ്പോ എല്ലാം കൂടി വല്ലാത്തൊരു സങ്കടവും,മടുപ്പും ദേഷ്യവും ഒക്കെ തോന്നി.പിന്നെ എനിക്കവിടെ ഇരിക്കാൻ തോന്നിയില്ല.ഞാൻ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് പോയി.
അവിടെ ഉണ്ടായിരുന്ന ഒരു ചെയറിൽ പോയി ഇരുന്നു.മനസ്സ് മുഴുവൻ ഒരു മരവിച്ച അവസ്ഥായിൽ ആയിരുന്നു. എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത്.
രണ്ടു ഭാര്യമാരോ?.എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.ദിവ്യ തന്റെ ഭാര്യ ആണെന്നറിഞ്ഞപ്പോൾ ഉണ്ടായ ആ സന്തോഷം പോലും മര്യാദക്ക് ഒന്ന് ആസ്വദിക്കാൻ പറ്റിയില്ല അപ്പോഴേക്കും തന്നില്ലേ അടുത്തത്.ഞാൻ അങ്ങനെ പലതും ആലോചിച്ചിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ അർച്ചന ചേച്ചി എന്റെ അടുത്തേക്ക് നടന്നു വന്നു.
"നീ ഇവിടെ വന്നു ഇരിക്കായിരുന്നോ? ഞാൻ നിന്നെ എവിടെ ഒക്കെ നോക്കി."
ഞാൻ അവളെ ഒന്ന് നോക്കി.🫤 എന്നിട്ട് വലിയ ഭാവവെത്യാസം ഒന്നും ഇല്ലാതെ മുമ്പത്തെ പോലെ തന്നെ ഇരുന്നു.
"എടാ മോനെ കോളടിച്ചല്ലോടാ രണ്ടു ഗേൾഫ്രണ്ട്‌സ് ഒക്കെ"🤣
"ദേ ചേച്ചി ഞാൻ വല്ലതും പറയും കേട്ടോ.മനുശ്യനിവിടെ പ്രാന്ത് പിടിച്ചിരിക്കുമ്പോള"😠
"നീ എന്തിനാ ചൂടാവുന്നെ?"
"അല്ല പിന്നെ ഞാൻ ഇവിടെ കിടന്നു ഐറ്റം ഡാൻസ് കളിക്കാം"ഞാൻ കുറച്ചു
💬 Comments
View all comments