Chapter Title : രുദ്രപ്രതാപം 5 [Jhon Clinton]
കലിപ്പിൽ പറഞ്ഞു നിർത്തി😤
"അല്ല നിനക്ക് ദിവ്യ യുടെ കാര്യം പറഞ്ഞപ്പോ വലിയ കുലുക്കം ഒന്നും കണ്ടില്ലല്ലോ?"
അത് കേട്ട് ഞാൻ ഒന്ന് പരുങ്ങി.😳
"അത്.. അത്.. അവളെ എനിക്ക് അറിയുവെങ്കിലും ചെയ്യാലോ"ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
"അറിയുവെങ്കിലും ചെയ്യാലോ എന്ന്. എടാ ചെറുക്കാ നീയും അവളും കൂടി കണ്ട പാർക്കിൽ ഒക്കെ ചുറ്റി കറങ്ങുന്നതൊക്കെ എനിക്കറിയാം"
അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി😦ഇവൾ ഇതൊക്ക എങ്ങനെ അറിഞ്ഞു ഞാനും ദിവ്യയും വളരെ രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ ആണല്ലോ ഇതൊക്കെ.
"നീ ഇതൊക്കെ എങ്ങനെ കണ്ടു"
"ഞാൻ മാത്രമല്ല വീട്ടുകാരും നാട്ടുകാരും എല്ലാം കണ്ടു"
ഞാൻ അത് കേട്ടു മനസ്സിലാവാതെ അവളെ നോക്കി
"വ്യക്തമായില്ല"😕
അവൾ അവളുടെ ഫോൺ എടുത്ത് എന്റെ നേരെ നീട്ടി
സബാഷ്... അത് ദിവ്യയുടെ insta അക്കൗണ്ട് ആയിരുന്നു. ഞങ്ങൾ വളരെ രഹസ്യമായി പുറത്തു കറങ്ങാൻ പോയപ്പോൾ എടുത്ത എല്ലാ ഫോട്ടോസും അതിനകത്തു ഉണ്ടായിരുന്നു.
"നിങ്ങൾ വല്ലാതെ അങ്ങ് പരിചയത്തിൽ ആണല്ലേ"അർച്ചന എന്നെ ഒന്ന് ആക്കി കൊണ്ട് ചോദിച്ചു.
ഞാൻ ചെറുതായി ഒന്ന് ചിരിച്ചു കാണിച്ചു.
"ഓഹ് ഇളിക്കല്ലേ അവന്റെ ഒരു പരിജയം"😂
ഞങ്ങൾ പിന്നെ അതും ഇതും ഒക്കെ പറഞ്ഞു അവിടെ നിന്നു കുറച്ചു കഴിഞ്ഞപ്പോൾ വീട്ടുകാരെല്ലാം പുറത്തോട്ട് വന്നു. എല്ലാരുടെയും മുഖത്തു ഇപ്പോഴും ആ ഒരു അന്തളിപ്പ് ഉണ്ട്.ഞങ്ങൾ എല്ലാരും വീട്ടിലേക്ക് തിരിച്ചു.പോവുന്നതിനു മുന്നേ ദിവ്യക്ക് ഒരു ബൈ കൊടുത്തു അവൾ തിരിച്ചും.ഇങ്ങോട്ട് വരുമ്പോൾ ഉണ്ടായിരുന്ന ബഹളം ഒന്നും ഉണ്ടായിരുന്നില്ല തിരിച്ചു പോവുമ്പോൾ.ഒരു ഏഴ് മണി ആയപ്പോഴേക്കും വീട്ടിൽ തിരിച്ചെത്തി.
വീട്ടിൽ
💬 Comments
View all comments