0%

Chapter Title : രുദ്രപ്രതാപം 5 [Jhon Clinton]

Author : Jhon Clinton Read All Parts 19K

എത്തിയാൽ ഒരു സംസാരം ഒക്കെ ഉണ്ടാവും എന്ന്‌ പ്രതീക്ഷിച്ചു പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല. സമയം പിന്നെയും കടന്നു പോയി ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു ഞാൻ കിടക്കാൻ മുറിലേക്ക് കയറി.എത്ര കിടന്നിട്ടും ഉറക്കം വരുന്നില്ലായിരുന്നു. അപ്പോഴാണ് എനിക്ക് ദിവ്യയുടെ കാൾ വന്നത്.

"ഹലോ"

"ഹാ ഹലോ പറ"

"എടാ നീ ok അല്ലെ"

"മ്മ്"ഞാൻ അതെ എന്നാ രീതിയിൽ മൂളി

"നിനക്കോ"ഞാൻ തിരിച്ചു ചോദിച്ചു

"എനിക്ക് കുഴപ്പം ഒന്നുമില്ല"

"മ്മ്"പിന്നെയും ഞാൻ ഒന്ന് മൂളി.ഞങ്ങൾക്ക് ഇടയിൽ വല്ലാത്തൊരു നിശബ്ദത തടിച്ചു കൂടികൊണ്ടിരുന്നു.

"ഇനി എന്താ പ്ലാൻ"ആ നിശബ്‍ദ്ധതയെ കീറി മുറിച്ചു കൊണ്ട് അവൾ ചോദിച്ചു.

"എനിക്ക് അറിയില്ല"

"എടാ ഞാൻ ഇവിടെ അമ്മയോട് സംസാരിച്ചിരുന്നു"

"എന്നിട്ട്"

"അമ്മ കാര്യങ്ങൾ ഒക്കെ എന്നോട് തുറന്നു പറഞ്ഞു.

ചെറുപ്പത്തിൽ ഒരു കുഴപ്പവും ഇല്ലായിരുന്ന എനിക്ക് പെട്ടന്ന് ഒരു ദിവസം കുഴഞ്ഞു വീണു. നോക്കിയപ്പോൾ നല്ല പനിയും ഉണ്ടായിരുന്നത്രെ. അങ്ങനെ ഇവിടെ ഉള്ള ഡോക്ടർ മാരെ ഒക്കെ കാണിച്ചു പക്ഷെ അതുകൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടായില്ല എന്ന്‌. എന്നിട്ട് അമ്മയുടെ ഒരു ഫ്രണ്ട് വഴിയാണ് മേപ്പടൻ എന്ന ആളെ കുറിച് അറിയുന്നത്. ഒരു വൈദ്യൻ ആണെന്നാണ് അമ്മയോട് പറഞ്ഞിരുന്നത് അങ്ങനെ ആണ് അങ്ങോട്ട് കൊണ്ട് പോയതെന്ന്.അവിടെ വച്ചാണ് നിന്നെയും സുനിത അമ്മയെയും ആദ്യമായി കാണുന്നത് എന്നും പറഞ്ഞു."

"എന്നിട്ട്"

"എന്നിട്ടെന്താ ബാക്കി ഒക്കെ അങ്ങേര് പറഞ്ഞ പോലെ തന്നെ.മുന്നിൽ വേറെ വഴിയൊന്നും ഇല്ലാതെ അവർ അതിനു സമ്മതിച്ചു. അതിനു ശേഷം ആണ് അമ്മയും സുനിത അമ്മയും നല്ല കൂട്ടയത്.സുനിതഅമ്മയെ നിർബന്ധിച്ചു

💬 Comments

View all comments