0%

Chapter Title : രുദ്രപ്രതാപം 6 [Jhon Clinton]

Author : Jhon Clinton Read All Parts 23.4K

സന്തോഷവും സങ്കടങ്ങളും എല്ലാം അവർ പരസ്പരം പങ്കു വെക്കുമായിരുന്നു.പക്ഷേ എല്ലാം തകർന്നു പോയ ഒരു അവസ്ഥ യാണ് ഇപ്പോൾ.

കുറച്ച് വർഷങ്ങൾക്ക് മുൻപ്....

മായയുടെ നാട് ടൗണിൽ നിന്നെല്ലാം വിട്ടു കുറച്ചു ഉള്ളേരിയയിലുള്ള ഗ്രാമപ്രതേശമാണ്.ആ നാട്ടിൽ അറിയപ്പെടുന്ന ഒരു പ്രമാണി ആയിരുന്നു അവളുടെ അച്ഛൻ സത്യശീലൻ.ആ ഗ്രാമത്തിലെ ഉത്സവങ്ങൾക്കും മറ്റു വിശേഷപരിഭാദികൾക്കെല്ലാം മേൽനോട്ടം വഹിച്ചിരുന്നത് അദ്ദേഹം ആയിരുന്നു.എല്ലാവരോടും സ്നേഹവും ബഹുമാനത്തോടെയും മാത്രമേ അയാൾ പെരുമാറാർ ഉള്ളായിരുന്നു.നാട്ടുകാർക്കെല്ലാം അത്രയും വിശ്വാസം ആയിരുന്നു അയാളെയും കുടുംബത്തെയും.

എന്നാൽ അയാളുടെ മുതിർന്ന സഹോദരൻ പ്രഭാകരൻ അങ്ങനെ ആയിരുന്നില്ല.തന്റെ അനുജന്റെ ഈ ഉന്നതകൾ അയാൾക്കും കുടുംബത്തിനും അത്ര സന്തോഷം നൽകിയിരുന്നില്ല അതിനു കാരണം ആയതു മറ്റൊരു വിഷയമാണ്. കുടുംബ സ്വത്ത്‌.

സത്യശീലന്റെയും പ്രഭാകരന്റെയും അമ്മ ആയ ദേവയാനി കുടുംബ സ്വത്തുക്കൾ ഭാഗം വെക്കാൻ തീരുമാനിച്ചു. തന്റെ മൂത്ത മകന് വീടും പറമ്പും നൽകാൻ ആണ് അവർ ആദ്യം തീരുമാനിച്ചിരുന്നത് എന്നാൽ ചെറുപ്പം മുതലേ ദുശീലങ്ങളുടെ ഒരു കോട്ട തന്നെ അയാൾ പടുത്തുയാത്തിയിരുന്നു.

അതിൽ പെണ്ണും കള്ളും എല്ലാം അടങ്ങിയിരുന്നു. അങ്ങനെ സ്വത്തുക്കളുടെ മേൽനോട്ടം സത്യശീലനെ ഏൽപ്പിക്കുക ആയിരുന്നു. ചെറുപ്പം മുതലേ അച്ഛന്റെ കൂടെ നടന്നു എല്ലാം നോക്കി നടത്തിയിരുന്നത് അയാൾ തന്നെ ആയിരുന്നു. അത് കൊണ്ട് തന്നെ അയാൾ അത് ഏറ്റെടുത് നല്ല രീതിയിൽ നടത്തുകയും നാട്ടുകാരുടെ ഇടയിൽ അയാൾക്കും കുടുംബത്തിനും

സൽപ്പേര് ഉണ്ടാകുകകയും ചെയ്തു.

എന്നാൽ ഇതൊന്നും പ്രഭാകരന് അത്ര ഇഷ്ട്ടപെട്ടിരുന്നില്ല താൻ അനുഭവിക്കേണ്ട സ്വത്തു മുഴുവൻ അനുജൻ കൈകാര്യം ചെയ്യുന്നത് നോക്കി നിൽക്കാൻ മാത്രമേ ആൾക്ക് കഴിഞ്ഞുള്ളു.അത് അയാൾക്കുള്ളിൽ ചെറിയ

💬 Comments

View all comments