Chapter Title : രുദ്രപ്രതാപം 6 [Jhon Clinton]
അവളെ ഓവർ ആയി സ്നേഹിച്ചു വഷളാക്കിയിരിക്കുവാന്.
ഇങ്ങനെ എല്ലാം നല്ലരീതിയിൽ പോയി കൊണ്ടിരിക്കുമ്പോൾ ആണ്. മൂന്ന് ദിവസ്സം മുമ്പ് ആ ദുരന്തം നടക്കുന്നത്.
സത്യശീലൻ മരണ പെട്ടു...
മായായും മീനുവും ഭാഗ്യലക്ഷ്മിയും അടങ്ങുന്ന ആ കുടുംബത്തിനെ തളർത്താൻ ആ വാർത്ത തന്നെ ധാരാളമായിരുന്നു നാട്ടുകാരുടെ അവസ്ഥയും മരിച്ചായിരുന്നില്ല എല്ലാവരുടെ മനസ്സിലും സത്യശീലന്റെ വിട്ടു പോക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു അത്രത്തോളം അയാളെ ആ നാട്ടുകാർ സ്നേഹിച്ചിരുന്നു.അങ്ങനെ സത്യശീലന്റെ കർമങ്ങൾ എല്ലാം കഴിഞ്ഞു അയാൾ വെറും ഒരു ഓർമ മാത്രം ആയി മാറി.
...ഇന്ന്...
ആ മുറിക്കുള്ളിയിൽ വളരെ അലസതയോടെ തന്നെ കിടക്കുകയാണ് മായ. അച്ഛന്റെ വിട വാങ്ങൽ അത്ര ഏറെ അവളെ തളർത്തിയിരുന്നു.
പെട്ടന്ന് വാതിൽ തുറന്നു മുറിയിലേക്ക് ഭാഗ്യലക്ഷ്‌മി കയറി വന്നു ഒരു മാക്സി ആയിരുന്നു അവരുടെ വേഷം. ഭർത്താവ് നഷ്ടപ്പെട്ടതിന്റെ എല്ലാ സങ്കടവും അവരുടെ മുഖത്തും ഉണ്ടായിരുന്നു.പക്ഷെ മക്കൾക്ക് ധൈര്യം പകരാൻ എന്നോണം അവർ അത് മറച്ചു പിടിച്ചു.
"മായേ എത്ര നേരം എന്ന് വച്ച നീ ഇങ്ങനെ കിടക്കുക. എന്തേലും കഴിക്കണ്ടേ"കട്ടിലിൽ കിടക്കുന്ന മായയുടെ അടുത്തിരുന്നു അവർ പറഞ്ഞു
"എനിക്കൊന്നും വേണ്ട അമ്മേ"
"എന്താ മോളെ ഇത് നീ അല്ലെ മീനുവിനെ എങ്കിലും സമാധാനിപ്പിക്കേണ്ടേ നീ ഇങ്ങനെ ഇവിടെ കിടന്നാലോ"
"എനിക്ക് സഹിക്കുന്നില്ല അമ്മേ... അച്ഛൻ.. "വിതുമ്പി കൊണ്ട് അവൾ പറഞ്ഞു.
"ഇതൊന്നും നമ്മുടെ കയ്യിൽ അല്ലല്ലോ ദൈവം നിശ്ചയിച്ചത് നടന്നു എന്ന് കരുതിയാൽ മതി അങ്ങനെ സമാധാനിക്കു"അവർ അത് പറയുമ്പോളും അവരുടെ ചുണ്ടുകൾ സങ്കടം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു
"എന്നാലും ആരാ അമ്മേ അച്ഛനെ..."അവൾ
💬 Comments
View all comments