Chapter Title : രുദ്രപ്രതാപം 7 [Jhon Clinton]
അവളെ നോക്കി ദിവ്യ പറഞ്ഞു.
😳അത്ഭുതത്തോടെ ഞാൻ ദിവ്യയെ നോക്കി. ഇവളിത് എന്തിന്റെ കുഞ്ഞാ... ഇതിനു നാണം എന്ന് പറയുന്ന ഫീചർ ഇല്ലേ. അതായിരുന്നു അവളുടെ ആ പ്രവർത്തി കണ്ടപ്പോൾ എനിക്ക് തോന്നിയത്. ശേഷം ഞാൻ അശ്വതിയുടെഭാഗത്തേക്ക് നോക്കി എന്നെ ഒന്ന് കൂടി നോക്കി ദഹിപ്പിച്ചു അവൾ അവിടുന്ന് നടന്നു പോയി. ഞാൻ തിരിച്ചു ദിവ്യയെ ഒന്ന് നോക്കി.
"സമാധാനം ആയല്ലോ😡"
അവൾ മറുപടി ഒന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്.പിന്നെ അവൾ വന്ന കാര്യം പറഞ്ഞു.അവളുടെ അമ്മയുടെ കയ്യിൽ നിന്നും ഞാൻ പോലും കാണാത്ത എന്റെ രണ്ടാം ഭാര്യയുടെ പേരും അഡ്രസ്സും വാങ്ങി വന്നേക്കുവാണ്. ഇന്നലെ ഇവൾ അവളെ കാണാൻ പോണം എന്നൊക്കെ പറഞ്ഞപ്പോ പിറ്റേ ദിവസം തന്നെ കുറ്റിയും പറിച്ചു വരുമെന്ന് കരുതിയില്ല. ഞാൻ ദിവ്യയെ എടുത്ത് മുറിക്ക് പുറത്തിട്ടു. കാരണം പറഞ്ഞാൽ കേൾക്കണ്ടേ ശവം.
അങ്ങനെ ഞാൻ ഒന്ന് ഫ്രഷ് ആയി താഴേക്ക് ചെന്നു.
അവിടെ എല്ലാവരും ഉണ്ടായിരുന്നു. ദിവ്യ അപ്പുവിനോടും അർച്ചനയോടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഞാൻ നേരെ അടുക്കളയിൽ അമ്മയുടെ അടുത്ത് ചെന്നു.
"അമ്മേ"
"എന്താടാ"എന്നെ തിരിഞ്ഞു നോക്കി കൊണ്ട് ചോതിച്ചു
"Sorry"
"എന്തിനു"കാര്യം മനസ്സിലാവാതെ അമ്മ എന്നെ നോക്കി
"ഞാൻ ഇന്നലെ അങ്ങനെ ഒക്കെ പറഞ്ഞില്ലേ"ഞാൻ വളരെ സൗമ്യമായി പറഞ്ഞു.
"അതിനു എന്റെ ചക്കര തെറ്റൊന്നും പറഞ്ഞില്ലല്ലോ നിനക്ക് പെട്ടന്ന് അത് കേട്ടപ്പോ വന്ന ദേഷ്യം അല്ലെ,നിന്റെ ഭാഗത്തു ആരായാലും അങ്ങനെ ഒക്കെ തന്നെ ആവും പറയുക"അമ്മ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അത് പറഞ്ഞു നിർത്തി.
💬 Comments
View all comments