0%

Chapter Title : രുദ്രപ്രതാപം 9 [Jhon Clinton]

Author : Jhon Clinton Read All Parts 26.2K

കോളറിൽ പിടിവന്നു...

"നീ അവളെ വല്ലാണ്ടെ അങ്ങ് മണപ്പിച്ചു നടന്നു എന്നെ എങ്ങാനും വിട്ടു പോയലുണ്ടല്ലോ കൊല്ലും പട്ടി നിന്നെ..."

അതും പറഞ്ഞു എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു പെട്ടെന്ന് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ വിഴുങ്ങി...

ഞാൻ ആ ചുംബനത്തിൽ മതി മറന്നു നിൽക്കുവാണ്...

"ആാാാ......"പെട്ടന്നുണ്ടായ വേദനയിൽ ഞാൻ അവളെ തട്ടി മാറ്റി

ഞാൻ വിരലുകൊണ്ട് അവിടെ തൊട്ടുനോക്കി. അതെ മുറിഞ്ഞു.എജ്ജാതി കടിയ...ഞാൻ അവളെ ഒന്ന് കൂടി നോക്കി അവളുടെ മുഖത്ത് ഒരു കള്ള ചിരി തെളിഞ്ഞു നിന്നിരുന്നു...

വേറെ വല്ലവരും ആയിരുന്നേൽ എപ്പോ പൊട്ടിച്ചെന്നു ചോദിച്ചാ മതി. പക്ഷെ ഈ മുഖത്ത് നോക്കി ഒന്ന് നുള്ളാൻ പോലും എനിക്കാവില്ല...

അത് ഈ പന്നിക്ക് നല്ല രീതിയിൽ അറിയാ അതുകൊണ്ടാ ഇജ്ജാതി വേദളിത്തരം ഒക്കെ കാണിക്കുന്നേ...

"നീ എനിക്കും കൂടി അവകാശ പെട്ടതാ അത് ഓർമ ഉണ്ടായിക്കോട്ടെ കേട്ടോ..."

അവൾ അതും പറഞ്ഞു എന്റെ കവിൾ ഒന്ന് വലിച്ചു വിട്ടു അവിടെ നിന്നും പോയി...

വന്നു വന്നു ഞാൻ ഒരു പെങ്കൊതനായി തുടങ്ങിയോ ഈശ്വര.ഹാ ഇങ്ങനെ രണ്ടെണ്ണം കിട്ടിയാൽ ആരായാലും ആയി പോവും🤭

പിന്നെ അങ്ങനെ അന്ന് ഒന്നും ഉണ്ടായില്ല.

ചുണ്ടത്തെ മുറിവ് എങ്ങനെ ആയെന്നു ലക്ഷ്മി അമ്മ ചോദിച്ചു. ഞാൻ അറിയാതെ ചുണ്ട് കടിച്ചതാണെന്നു ഒക്കെ വച്ചു കാച്ചി വിശ്വസിച്ചോ ആവോ...

മായയുടെ കുറച്ചു നോട്ടവും നാണം കുലുങ്ങളുമൊക്കെ ആയി അങ്ങനെ ആ രാത്രിയും കടന്നു പോയി.

രാത്രി കിടക്കുന്നതിനു മുന്നേ ദിവ്യക്കുള്ളത് ഒക്കെ അവൾ തന്നെ ഊറ്റി എടുത്തു. കൊടുത്തല്ലേ പറ്റു..

💬 Comments

View all comments