0%

Chapter Title : രുദ്രസേനൻ 1 [Abarijithan]

Author : abarijithan12345 Read All Parts 19.6K

രണ്ട്

മൂന്ന്

നാല്.....

പത്ത്...

ഇരുപത്...

അവസാനം അൻപതോളം സൈനികർ എല്ലാവരും നിശ്ചലരായി കൂട്ടത്തിലെ നേതാവ്

അലറി വിളിച്ചു

“ആരെയും ജീവനോടെ വിടരുത്!”

ആക്രമിക്കു.........

അവർ മുന്നോട്ടു പാഞ്ഞു.

പെട്ടന്ന് എല്ലാവരും ആയുധമെടുത്തു അക്രമണത്തിന് ഒരുങ്ങി ഉള്ളിൽ ഭയവും ഭീദിയും.

ശത്രുക്കൾ തൊട്ടടുത്ത നിമിഷം

ശ്ശ്വീഇഇങ്...!

വായുവിലൂടെ രണ്ട് ഉരുമികൾ മിന്നൽവേഗത്തിൽ പാഞ്ഞുപോയി.

അവ ചുറ്റിത്തിരിഞ്ഞ് ശത്രുക്കളുടെ ആയുധങ്ങൾ തെറിപ്പിച്ചു.

ചിലർ നിലത്തുവീണു. മറ്റുചിലർ ഭയന്ന് പിന്നോട്ടുമാറി.

കുതിരക്കാരൻ......

എല്ലാവരും കുതിരക്കാരനിലേക്ക് ഉറ്റു നോക്കി.

കുതിരവണ്ടിയുടെ മുന്നിൽ, ഇത്രയും നേരം ഒരു സാധാരണ കുതിരക്കാരനെപ്പോലെ സഞ്ചരിച്ചിരുന്ന ആ മനുഷ്യൻ.... അത് സാദാരണ ക്കാരൻ അല്ല നിമിഷനേരംകൊണ്ട് ശത്രുസൈന്യത്തിന്റെ ആക്രമണം തടഞ്ഞത് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു.

രണ്ട് ഉരുമികളും വീണ്ടും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. അദ്ദേഹം കൈകൾ ചലിപ്പിച്ചപ്പോൾ അവ വായുവിൽ വട്ടമിട്ട് വീണ്ടും അദ്ദേഹത്തിന്റെ കൈകളിലെത്തി.

പെട്ടെന്ന് അദ്ദേഹത്തിന്റെ തലപ്പാവ് അഴിഞ്ഞ് നിലത്തുവീണു.

അതോടെ ഇത്രയും നേരം മറഞ്ഞിരുന്ന മുഖം വ്യക്തമായി.

എല്ലാവരും അത്ഭുതത്തോടെ സ്തംഭിച്ചുനിന്നു.

ഒരു പ്രായമായ ശത്രുസൈനികൻ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു:

“അത്... അസാധ്യമാണ്!”

“എന്താണ്?” അടുത്തുനിന്ന സൈനികൻ ചോദിച്ചു.

അയാൾ ആ മനുഷ്യന്റെ മുഖത്തേക്ക് നോക്കി.

“രുദ്രസേനൻ!”

ആ പേര് കേട്ടതോടെ ശത്രുസൈനികരുടെ മുഖത്തെ ആത്മവിശ്വാസം അപ്രത്യക്ഷമായി.

“പക്ഷേ അദ്ദേഹം കൊട്ടാരത്തിലാണെന്നായിരുന്നു വിവരം!”

രുദ്രസേനൻ കുതിരപ്പുറത്തുനിന്ന് താഴെയിറങ്ങി.

അദ്ദേഹത്തിന്റെ മുഖത്ത് കോപമില്ലായിരുന്നു. ഭയമില്ലായിരുന്നു.

അദ്ദേഹം ശാന്തമായി പറഞ്ഞു:

“നിങ്ങൾ തെറ്റായ വഴിയാണ് തിരഞ്ഞെടുത്തത്.”

ഒരു നിമിഷം നിശ്ശബ്ദത.

“ഇനി ജീവനോടെ മടങ്ങണമെങ്കിൽ ആയുധങ്ങൾ താഴെയിടുക.”

ഭയവും ഭീതിയും കലർന്ന ശബ്ദത്തിൽ അവരുടെ നേതാവ് ആക്രമിക്കാൻ

💬 Comments

View all comments