Chapter Title : സാമ്പ [AAR KEY]
കിടക്കുമ്പോൾ അമ്മയുടെ താലിയെക്കുറിച്ച് വന്നയാൾ തിരക്കിയെന്ന് ലയ ആദിയോട് പറഞ്ഞു .......
ആദി .....ലക്കി ... ഇത് കണ്ടിട്ട് താലിയാണെന്ന് ആരെങ്കിലും പറയുമോ ? നമ്മൾ കണ്ടിട്ടുള്ളത് ലവ് ചിഹ്നം പോലുള്ള താലികളല്ലേ ? ഒരു കൗതുകം കൊണ്ട് ചോദിച്ചതാകും ......
ലയ ...... എനിക്ക് എന്തോ മനസ്സിൽ ചെറിയൊരു പേടിപോലെ ...... അടുത്തുള്ള വീടുകളിലൊന്നും അയാൾ പോയിട്ടില്ല ..... നമുക്ക് ഒന്ന് തിരക്കിയാലോ ?
ആദി .... എവിടെപ്പോയി തിരക്കാണ് .... സർക്കാരിൽ തന്നെ ആയിരം ഡിപ്പാർട്ട്മെന്റ്കളുണ്ട് .....
വിനോദ് അയാൾക്ക് ആകും വിധം കുറെ തിരക്കി ..... അയാളെ കണ്ടുപിടിക്കാനായില്ല ...... ആദിക്കും എന്തോ പന്തികേട് തോന്നി ... വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും അയാൾ ബാങ്ക് ലോക്കറിലാക്കി ...... പിന്നെ എപ്പോയും അവിടെ ഗോപിസാർ ഉണ്ടാകും .....
ശനിയാഴ്ച വൈകുന്നേരം .....
വിനോദും ആധിയും ഗോപിസാര്‍ അടിച്ചുകൊണ്ടിരിക്കുമ്പോൾ .....
ആദി ...... ചിലപ്പോൾ ചെറിയൊരു ട്രിപ്പ് പോകേണ്ടി വരും .... നിങ്ങൾ വരുന്നോ ... ഒരു മൂന്ന് നാല് ദിവസത്തെ യാത്ര ......
ഗോപി സാർ ..... എവിടെക്കാ ആദി .... എന്തിനാ .....
ആദി ..... സാർ .... ഒരു പ്ലാൻ വരയ്ക്കാൻ വന്നിട്ടുണ്ട് .... ഇച്ചിരി ദൂരെയാ .... മഹാരാജപുരം ..... വലിയൊരു കൊട്ടാരമാണ് ചെയ്യേണ്ടത് .... ഞാൻ വേണ്ടെന്ന് പറഞ്ഞതാണ് ..... കൊട്ടാരമെന്ന് കേട്ടപ്പോൾ ഒരു ത്രില്ല് .... ഓഫീസിൽ ഒരാൾ എന്നെ തിരക്കി വന്നിരുന്നു ..... ഫ്രാൻസിൽ എന്ന് കേട്ടപ്പോൾ വന്നതായിരിക്കും ......
ഗോപി സാർ .... ചിലപ്പോൾ
💬 Comments
View all comments