0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 1.6K

ചുറ്റും നോക്കി ...... നല്ല തണുത്ത കടൽ കാറ്റ് ..... അപ്പോഴാണ് ആദിക്ക് മനസിലായത് അവർ താമസിക്കുന്നതിന് നാല് ചുറ്റും കടലാണെന്ന് .......

അൽപ്പസമയത്തിനകം ഒരാൾ വന്ന് അവരെ ഭക്ഷണം കഴിക്കാനായി വിളിച്ചു ...... അവർ താഴേക്ക് ഇറങ്ങുമ്പോൾ താഴെയുള്ള എല്ലാ വാതിലിലും സ്ത്രീകൾ അവരെ നോക്കികൊണ്ട് നിൽക്കുന്നതുകണ്ടു .... നല്ല സുന്ദരികളായ പെൺകുട്ടികളും ഉണ്ടായിരുന്നു ...... ലയയ്ക്ക് അത് അത്രയ്ക്ക് അങ്ങ് ഇഷ്ടപ്പെട്ടില്ല .....  ഇവളുമാരൊന്നും ആൺ പിള്ളേരെ കണ്ടിട്ടില്ലേ ...... വെറും മുണ്ടുമാത്രം ഉടുത്ത ആൾക്കാരോടൊപ്പമിരുന്ന് മൂവരും ആഹാരം കഴിച്ചു .....

ആരും പരസ്പ്പരം ഒന്നും സംസാരിക്കുന്നില്ല ......  ആഹാരം കഴിഞ്ഞ് മൂവരും പുറത്തേക്കിറങ്ങി ..... അവിടെയും എല്ലാവരും ഒരു അത്ഭുതത്തോടെ അവരെ നോക്കുകയാണ് ..... അതിനിടയിൽ ലയ ഒരുകാര്യം ശ്രദ്ധിച്ചു ...... അവരെല്ലാം നോക്കുന്നത് ആദിയെയാണ് ,,,,,,, ചിലർ തൊഴുകൈയ്യോടെ നിൽക്കുന്നു ..... ചിലരുടെ മുഖത്ത് അത്ഭുതം ...... എല്ലാവരുടെയും മുഖത്ത് സന്തോഷം .......

ലയ ...... അച്ഛാ ഇവരെല്ലാം യെന്ത നമ്മളെ ഇങ്ങനെ നോക്കുന്നത് ..... എനിക്ക് ചെറുതായി പേടി തോന്നുന്നുണ്ട് .....

ആദി ...... ലക്കി .. ഞാൻ ഫ്രാൻസിലെ വലിയ ആർക്കിടെക്ട് ആണെന്ന് വിചാരിച്ചുള്ള ആശ്ചര്യം ആയിരിക്കും ...

ലയ ..... ഇല്ല ആദി ... വേറെന്തോ പ്രശ്‌നം ഉണ്ട് ..... ആദിയെ നോക്കി ചിലർ തൊഴുത് നിൽക്കുന്നത് ഞാൻ കണ്ടു ....

ആദി .... ലക്കി നീ മിണ്ടാതെ ഒന്ന് വന്നേ ? തൊഴാൻ ഞാൻ ദൈവമല്ലേ ....? നിനക്ക് എന്തുപറ്റി ?

ലയ ..... ആദി

💬 Comments

View all comments