Chapter Title : സാമ്പ [AAR KEY]
എനിക്ക് നല്ല പേടിയാകുന്നുണ്ട് ..... എന്തോ സംഭവിക്കാൻ പോകുന്നതുപോലെ തോന്നുന്നു ...
ഗോപിസാർ ..... മോളെ പേടിക്കണ്ട ഇവിടുള്ളവർ സമാധാനപ്രീയരാണ് .... നമ്മളെ ആരും ഉപദ്രവിക്കില്ല .... പുറത്തുന്നു വന്നതുകൊണ്ടാവും ..... വേറെ ആരും നമ്മളെപ്പോലെ ഇവിടെ വരാറില്ലെന്ന് ഞാൻ പറഞ്ഞില്ലേ ....
അപ്പോയെക്കും അവരോടൊപ്പം ഒരാൾ കൂടിയെത്തി ....... അയാൾ അവരെ വീട്ടിൽ നിന്നും കൂട്ടികൊണ്ട് വന്നയാൾ ആയിരുന്നു ..... ഹരി പുത്രൻ എന്നായിരുന്നു അയാളുടെ പേര്
ലയ ..... അങ്കിൾ ഇവിടെ ഹോട്ടൽ വല്ലതും കിട്ടുമോ ..... വർക്ക് കഴിഞ്ഞു പോകുന്നതുവരെ താമസിക്കാൻ .....
ഹരി പുത്രൻ ...... എന്താ മോളെ ഇവിടെ എന്തെങ്കിലും കുറവുകൾ ഉണ്ടോ .... എന്തുണ്ടെങ്കിലും പറയു ... നമുക്ക് പരിഹരിക്കാം ......
ലയ .... എന്തോ ഒരു ബുദ്ധിമുട്ട് പോലെ .....
ഹരി പുത്രൻ ..... ഇനി ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം .....
ലയ ..... ഇല്ല എല്ലാവരും നമ്മളെ നോക്കുന്നതുപോലെ എനിക്ക് തോന്നുന്നു ......
ഹരി പുത്രൻ ...... മോളെ അത് പേടിക്കണ്ട .... ഇനി ആരും നിങ്ങളെ നോക്കില്ല .....
ലയ ..... ആ പ്ലാൻ വരക്കേണ്ട സ്ഥാനം ഒന്ന് കാണിച്ചു തരാമോ ...... അത് കണ്ടിട്ട് ഞങ്ങൾ വീട്ടിൽ പോയി വരച്ച് അയച്ചു തരാം .... അല്ലാതെ എനിക്ക് ഇവിടെ നില്ക്കാൻ പേടിയാകുന്നു ....
ആദി ചിരിച്ചുകൊണ്ട് അവളുടെ തോളിൽ തട്ടി .....
ഹരി പുത്രൻ ..... സാർ ..... അമ്മയും സാറും നിങ്ങളെ കാത്തിരിക്കുകയാണ് ..... ഒന്ന് വന്നിരുന്നെങ്കിൽ .....
💬 Comments
View all comments