0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 717

പറഞ്ഞതുപോലെയെല്ലാം നടക്കുമെന്നും എനിക്കറിയാം ..... ആദി ഉയരങ്ങളിൽ എത്തും ..... ചേച്ചിക്ക് ഒരു കാര്യം അറിയാമോ ? അവൻ ശരികൾ മാത്രമേ ചെയ്യൂ ... ദൈവത്തിനു നിരക്കാത്തത് ചെയ്യില്ല , ഗോപിസാറിനെയും കുടുംബത്തെയും വിട്ട് ഒരിക്കലും ഒരിടത്തും പോകില്ല ……….. അവൻ നിങ്ങളുടെ അടിമയാണ് ...

പിന്നെങ്ങനാണ് അവൻ ഉയരങ്ങളിൽ എത്തുന്നത് .....  ഒരു കോപ്പും അവനാവില്ല …….. നിങ്ങളുടെ കുടുബവും ഗോപിസാറും അങ്ങിനെ ആവാൻ  അവനെ സമ്മതിക്കില്ല ..... ഇനി അവൻ ഒന്നാം റാങ്ക് വാങ്ങിയാലും അവൻ നിങ്ങളെ ആരെയും വിട്ടുപോകില്ല ......  അവൻ എന്താണെന്ന് മറ്റാരേക്കാളും എനിക്കറിയാം ....... അവന്റെ ഇതേ സ്ഥാനത്ത് വേറൊരു ആണായിരുന്നെങ്കിൽ എന്നോട് യെസ് പറയുമായിരുന്നു .......

നിങ്ങളുടെ കുടുംബത്തിന്റെ മൊത്തം ആസ്തി നോക്കിയാലും അതിന്റെ പത്തിരട്ടി വരും ഞങ്ങളുടേത് ..... അതും ഞാൻ എന്നൊരു ഒറ്റ അവകാശി .......  ഇങ്ങനെ അവനെ പഠിപ്പിച്ചു നശിപ്പിക്കുന്നതിലും ഭേദം അവനെ അവന്റെ പണിക്ക് വിട്ടുകൂടെ .... അവൻ പഴയതുപോലെ തെങ്ങു കേറിയെങ്കിലും ജീവിക്കട്ടെ .....  അല്ലാതെ നിങ്ങളൊന്നും അവനെ ഒന്നും ആവാൻ വിടില്ല ..... അവന് വികാരങ്ങളോ വിചാരങ്ങളോ ഇല്ല ...... ഭാവിയെക്കുറിച്ച് ഓർത്ത് പേടിയില്ല .......

ആഗ്രഹങ്ങളോ പണത്തിനോടുള്ള ആർത്തിയോ ഇല്ല .....  എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളു ..... കപടതയില്ലാത്ത ആരെയും ചതിക്കനോ വഞ്ചിക്കാനോ  അറിയാത്ത നല്ലൊരു മനസ്സ് അവനുണ്ട് .... അതാണ് അവന്റെ ഏക സമ്പാത്യം ......

എനിക്ക് അയാളോട് ഒരു ദേഷ്യവും ഇല്ലാ ..... അയാളോടൊപ്പം ഒരു ജീവിതം മനസ്സുകൊണ്ട് ആഗ്രഹിച്ച ഒരു പെണ്ണാണ് ഞാൻ ...... അവൻ ആരെ  കെട്ടിയാലും ആ പെണ്ണ് ഈ ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യമുള്ളവളായിരിക്കും ..... അത്രയ്ക്കും നല്ലവനാണ് , നല്ലൊരു മനസ്സിന്റെ ഉടമയാണ് , .......  അവന് നല്ലൊരു ജീവിതം കിട്ടിയാൽ മതിയായിരുന്നു .......

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും നോക്കി ലയ നിന്നു ........

അവളോട് എന്ത് മറുപടി പറയണമെന്ന് ലയക്ക് അറിയില്ലായിരുന്നു .... ലയയുടെ കണ്ണുകളും നിറഞ്ഞൊഴുകി .....

പൂർണിമ ..... പോകട്ടെ ചേച്ചി ... ആദി

💬 Comments

View all comments