0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 1.5K

അവനെ വിളിച്ചുണർത്തി .... നല്ല ക്ഷീണം അവനുണ്ടായിരുന്നു ..... പല്ല് തേയ്പ്പിച്ച് കസേരയിൽ ഇരുത്തി ......  അപ്പോയെക്കും ലയ കുറച്ചു ആഹാരവും ചായയുമായെത്തി ...... ലയ അവനോടൊന്നും സംസാരിച്ചില്ല ... അവനോട് സംസാരിക്കുന്നതു മുഴുവൻ ജയയാണ് ......

ലയ ..... ഞാൻ ഒന്ന് കടയിൽ പോയിട്ട് വരാം ....

ജയാ ....  എന്തിന് ?

ഇവിടത്തേക്ക് കുറച്ചു സാധനം വാങ്ങണം .... ഇവിടെ കുറച്ച് അരിയും പയറും അല്ലാതെ ഒന്നും ഇല്ല .....

ജയ അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു …..  നീ എങ്ങനെയെട ജീവിക്കുന്നത് .......

ലയയുടെ മുഖം വല്ലാതായി ... അത് ജയാ ശ്രദ്ധിക്കുകയും ചെയ്തു ....... ആഹാരവും  കൊടുത്ത് രണ്ടുപേരും ഇറങ്ങി ..... പോകുന്നവഴിയിൽ ......

ജയ .... ചുരുക്കി പറഞ്ഞാൽ ചെക്കൻ നല്ല പട്ടിണിയിൽ ആയിരുന്നു ..... എന്നാലും ഒരിക്കലും അവൻ നമ്മുടെ മുന്നിൽ അഭിമാനം വിട്ടു കളിച്ചില്ല ..... ഇതൊക്കെ കാണുമ്പൊൾ സങ്കടം തോന്നുന്നു ....

അപ്പോയെക്കും ലയയുടെ കണ്ണുകൾ നിറഞ്ഞിരുന്നു ............

പതിനൊന്ന് മണിയോടുകൂടി  ജയയും ലയയും  രണ്ടു വലിയ ബാഗുകളിലായി സാധനങ്ങളുമായി ആധിയുടെ വീട്ടിലെത്തി .... ജയാ അവനെ എഴുന്നേല്പിച്ചിരുത്തി ഭക്ഷണവും മരുന്നും നൽകി ...... ലയ അവനോട് സംസാരിക്കാനോ അവന്റെ മുഖത്തേക്ക് നോക്കനോ കൂട്ടാക്കിയില്ല .......

ജയാ ..... വേദന  ഉണ്ടോടാ ?

ആദി ..... ചെറുതായിട്ട് ......

ജയാ അവന്റെ നെറ്റിയിൽ കൈവച്ച് പനി ഉണ്ടോന്ന് നോക്കി .... നല്ല പനിയുണ്ട്

ജയാ ..... എടി ഇവന് നല്ല പനിയുണ്ട് .... ഹോസ്പിറ്റലിൽ പോയാലോ

💬 Comments

View all comments