0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 743

മറ്റുള്ളവരെക്കൊണ്ട് ഉണ്ടാക്കി കഴിക്കുന്നതും ഇഷ്ടമല്ല അതാണ് ....... പിന്നെ പഴയതൊന്നും മറക്കാനും പാടില്ലല്ലോ ......

ജയാ .... നീ പഴയതും കെട്ടിപിടിച്ചിരുന്നോ ..... നീ ഇപ്പോൾ പഴയ തേങ്ങാ വെട്ടുകാരൻ രാഘവന്റെ മകനല്ല .....  വലിയൊരു ആർക്കിടെക്ട് ആണ് .... അതും ലോകം അറിയുന്ന ഒരു കമ്പനിയുടെ .....അതൊന്നും മറക്കാറായില്ലേ ?

ആദി ..... മുമ് ..... മറക്കാൻ തുടങ്ങണം .....

ജയ ..... ഡാ ഞാൻ പോകട്ടെ ..... പിന്നെ വരാം ... നീ നാളെ കാണില്ലല്ലോ ?

ആദി .... ഇല്ലാ .... രാത്രി ആകും വരാൻ ......

ജയ അവിടെ നിന്നും ഇറങ്ങി .... അവിടെ നടന്നതും സംസാരിച്ചതും വള്ളി പുള്ളി തെറ്റാതെ അതെല്ലാം ലയയോട് പറഞ്ഞു .....

പിറ്റേന്ന് വൈകുന്നേരം ...... ലായവന്ന് വീട് വൃത്തയാക്കിയിട്ട് പോയെന്ന് അവന് മനസിലായി ...... തുണിയെല്ലാം കഴുകി  തേച്ച് വച്ചിട്ടുണ്ട് ...... അവൻ അടുക്കളയിലേക്ക് കയറി .... ആഹാരവും ഉണ്ടാക്കി വച്ചിരിക്കുന്നു ......  അവിടെ വലിയൊരു ലിസ്റ്റ് കണ്ടു ....  (നാളെ വാങ്ങികൊണ്ടുവന്നാൽ വല്ലതും ഉണ്ടാക്കി വയ്ക്കാം , ഹോട്ടലിൽ നിന്നും കഴിച്ചു വയർ ചീത്തയാക്കേണ്ട) ......  അവൻ അത് അവിടെത്തന്നെ വച്ച് കുറച്ചു കാശ് അതിനോടൊപ്പം വച്ചു ... അവനും ഒരു കുറിപ്പ് എഴുതി ..... (വേറെ പണിയൊന്നും ഇല്ലല്ലോ ? എനിക്ക് ഉണ്ടാക്കി തരണമെന്ന് തോന്നുന്നെങ്കിൽ പോയി വാങ്ങിക്ക് )

അടുത്ത ദിവസം ...... സാധനങ്ങൾ എല്ലാം വാങ്ങി വച്ചിരിക്കുന്നതുകണ്ടു ...... അവൻ ഫ്രിജിനു മുകളിൽ നോക്കി ... പഴയപോലെ ഒരു കുറിപ്പ് കണ്ടു (ഇനി ഇതെല്ലം ചെയ്യാൻ ആദി പെട്ടെന്നൊരു പെണ്ണ് കെട്ട് .... എന്നും എന്റെ സഹായം ഉണ്ടാകില്ല )

ആദി അതിനു മറുപടി എഴുതി ...(കെട്ടി പോകേണ്ടവർ പോയാലേ  ഞാൻ ഇനി ഒരു പെണ്ണുകെട്ടു , ഇല്ലെങ്കിൽ എന്റെ ജീവിതം ഞാൻ അവർക്കായി മാറ്റി വയ്ക്കും , രണ്ടുപേരുടെയും ജീവൻ പോകുന്നതുവരെ )

പിന്നീടുള്ള ദിവസങ്ങളിൽ അവൻ കുറിപ്പ് തേടിയെങ്കിലും കണ്ടില്ല ....... ഒരു ദിവസം അവൻ കിടക്കുന്ന

💬 Comments

View all comments